കാനഡയിലെ ഗ്ലോബല്‍ ടാലന്റ് സ്ട്രീമിലൂടെ രണ്ട് വര്‍ഷങ്ങള്‍ക്കിടെ 24,000 വിസകള്‍ അനുവദിച്ചു; 13 ഒക്യുപേഷണല്‍ കാറ്റഗറികളില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് അവസരം ലഭിച്ചു; ടെക്‌നോളജി മേഖലയിലെ പ്രഫഷണല്‍ ക്ഷാമത്തിന് പരിഹാരം

കാനഡയിലെ ഗ്ലോബല്‍ ടാലന്റ് സ്ട്രീമിലൂടെ രണ്ട് വര്‍ഷങ്ങള്‍ക്കിടെ 24,000 വിസകള്‍ അനുവദിച്ചു; 13 ഒക്യുപേഷണല്‍ കാറ്റഗറികളില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് അവസരം ലഭിച്ചു; ടെക്‌നോളജി മേഖലയിലെ പ്രഫഷണല്‍ ക്ഷാമത്തിന് പരിഹാരം
കാനഡയിലെ ഗ്ലോബല്‍ ടാലന്റ് സ്ട്രീമിലൂടെ രണ്ട് വര്‍ഷങ്ങള്‍ക്കിടെ ഏതാണ്ട് 24,000 വിസകള്‍ അനുവദിക്കപ്പെട്ടുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍മാര്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍, സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാര്‍, ഡിസൈനര്‍മാര്‍ തുടങ്ങിയവര്‍ക്ക് ഇതിലൂടെ കാനഡയില്‍ എളുപ്പത്തില്‍ ജോലി ചെയ്യാനുള്ള അവസരമാണ് കരഗതമായിരിക്കുന്നത്.

കാനഡ ഗവണ്‍മെന്റ് അതിന്റെ ഗ്ലോബല്‍ സ്‌കില്‍സ് സ്ട്രാറ്റജിയുടെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിലാണീ റിപ്പോര്‍ട്ട് വന്നിരിക്കുന്നതെന്നത് നിര്‍ണായകമാണ്. ഈ സ്ട്രീമിലൂടെ കനേഡിയന്‍ തൊഴിലുടമകള്‍ക്ക് കഴിവുറ്റ ടെംപററി ഫോറിന്‍ വര്‍ക്കര്‍മാരെ ഇവിടേക്ക് എളുപ്പത്തില്‍ കൊണ്ട് വരാനും ഒഴിവുകള്‍ നികത്താനും സാധിക്കുന്നുണ്ട്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിംഗ്, മാത്തമാറ്റിക്‌സ് (സ്‌റ്റെം) എന്നീ മേഖലകളിലെ 13 ഒക്യുപേഷണല്‍ കാറ്റഗറികളില്‍ പ്രവര്‍ത്തി പരിചയമുള്ളവരെയാണ് ഇത്തരത്തില്‍ ഇവിടേക്ക് കൊണ്ട് വന്നിരിക്കുന്നത്.

കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍മാര്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍, സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാര്‍, ഡിസൈനര്‍മാര്‍, വെബ് ഡിസൈനര്‍മാര്‍, ഡെവലപര്‍മാര്‍ എന്നിവര്‍ ഗ്ലോബല്‍ ടാലന്റ് സ്ട്രീമിന്റെ പരിധിയില്‍ വരുന്നുണ്ട്.കാനഡയിലെ ടെക്‌നോളജി മേഖല കഴിവുറ്റവരെ നിയമിക്കുന്നതില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വെല്ലുവിളി നേരിടുന്ന അവസരത്തില്‍ ഈ സ്ട്രീം വളരെ സഹായകരമായിത്തീര്‍ന്നുവെന്നാണ് കനേഡിയന്‍ മിനിസ്റ്റര്‍ ഓഫ് ഇമിഗ്രേഷന്‍, റെഫ്യൂജീസ്, ആന്‍ഡ് സിറ്റിസണ്‍ഷിപ്പായ അഹമ്മദ് ഹുസൈന്‍ ഒരു സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.രാജ്യത്തെ ഐസിടി മേഖലയില്‍ 2021 ആകുന്നതോടെ 216,000 ജോലി ഒഴിവുകള്‍ ഉണ്ടാകുമെന്നാണ് കാനഡയിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി കൗണ്‍സില്‍ (ഐസിടിസി) പ്രവചിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends