കുട്ടിയുണ്ടെന്നറിയാതെ വാതില്‍ പൂട്ടി ; ദുബായില്‍ ബസില്‍ മലയാളി വിദ്യാര്‍ത്ഥി ചൂടേറ്റ് മരിച്ചു

കുട്ടിയുണ്ടെന്നറിയാതെ വാതില്‍ പൂട്ടി ; ദുബായില്‍ ബസില്‍ മലയാളി വിദ്യാര്‍ത്ഥി ചൂടേറ്റ് മരിച്ചു
ബസില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥി ചൂടേറ്റ് മരിച്ചു. അല്‍ഖൂസ് അല്‍മനാര്‍ ഇസ്ലാമിക് സെന്ററിലെ വിദ്യാര്‍ത്ഥി തലശേരി മുഴുപ്പിലങ്ങാട് ഫസീലാസില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫര്‍ഹാന്‍ ഫൈസലാണ് മരിച്ചത്. രാവിലെ 8നായിരുന്നു സംഭവം.

മറ്റ് കുട്ടികളെല്ലാം ബസില്‍ നിന്നിറങ്ങിയെങ്കിലും മുഹമ്മദ് ഫര്‍ഹാന്‍ ഫൈസല്‍ ബസില്‍ ബാക്കിയാകുകായയിരുന്നു. ഇതറിയാതെ കണ്ടക്ടറും ഡ്രൈവറും ബസിന്റെ വാതില്‍ പൂട്ടി ഇറങ്ങിപ്പോവുകയും ചെയ്തു. മണിക്കൂറുകളോളം ബസില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മൃതദേഹം പോലീസ് ഫോറന്‍സിക് ലാബിലേക്ക് മാറ്റി. ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സിന് കീഴിലുള്ളതാണ് ദുബായിലെ ഖുര്‍ആന്‍ കേന്ദ്രങ്ങള്‍. പോലീസ് അന്വേഷണം ആരംഭിച്ചു. മലയാളികളുടെ മേല്‍നോട്ടത്തിലാണ് ഖുര്‍ ആന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.

Other News in this category4malayalees Recommends