കാനഡയിലെ പുതിയ റൂറല്‍ ആന്‍ഡ് നോര്‍ത്തേണ്‍ ഇമിഗ്രേഷന്‍ പൈലറ്റില്‍ 11 കനേഡിയന്‍ കമ്മ്യൂണിറ്റികളെ ഉള്‍പ്പെടുത്തി; വിവിധ സ്‌കില്‍ ലെവലുകളിലുള്ള ഫോറിന്‍ വര്‍ക്കര്‍മാരെ ആകര്‍ഷിച്ച് തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനുള്ള ചുവട് വയ്പ്

കാനഡയിലെ പുതിയ റൂറല്‍ ആന്‍ഡ് നോര്‍ത്തേണ്‍ ഇമിഗ്രേഷന്‍ പൈലറ്റില്‍ 11 കനേഡിയന്‍ കമ്മ്യൂണിറ്റികളെ ഉള്‍പ്പെടുത്തി; വിവിധ സ്‌കില്‍ ലെവലുകളിലുള്ള ഫോറിന്‍ വര്‍ക്കര്‍മാരെ ആകര്‍ഷിച്ച് തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനുള്ള ചുവട് വയ്പ്
കാനഡയിലെ പുതിയ റൂറല്‍ ആന്‍ഡ് നോര്‍ത്തേണ്‍ ഇമിഗ്രേഷന്‍ പൈലറ്റില്‍ പങ്കെടുക്കാന്‍ സാധിക്കുന്ന 11 കനേഡിയന്‍ കമ്മ്യൂണിറ്റികളുടെ പേരുകള്‍ കനേഡിയന്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. കാനഡയിലെ ചെറുതും വിദൂരസ്ഥവുമായ കമ്മ്യൂണിറ്റികളിലേക്ക് വിവിധ സ്‌കില്‍ ലെവലുകളിലുള്ള ഫോറിന്‍ വര്‍ക്കര്‍മാരെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണീ പൈലറ്റ് തയ്യാറാക്കിയിരിക്കുന്നത്. തുടര്‍ന്ന് ഇത്തരക്കാര്‍ക്ക് ഇതിലൂടെ പെര്‍മനന്റ് റെസിഡന്‍സ് പ്രദാനം ചെയ്യുകയും ചെയ്യും.

നാല് മില്യണ്‍ കനേഡിയന്‍മാര്‍ക്ക് തൊഴില്‍ പ്രദാനം ചെയ്യുന്നതും നാഷണല്‍ ജിഡിപിയുടെ 30 ശതമാനം സംഭാവന ചെയ്യുന്നതുമാണ് കാനഡിലെ ഗ്രാമീണ സമൂഹങ്ങളെന്നാണ് ഇമിഗ്രേഷന്‍, റെഫ്യൂജീസ്, ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ അഥവാ ഐആര്‍സിസി പ്രദാനം ചെയ്തിരിക്കുന്ന കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഇത്തരം കമ്മ്യൂണിറ്റികളില്‍ ജനനനിരക്കുകള്‍ കുറയുന്നതും റിട്ടയര്‍മെന്റ് നിരക്ക് വര്‍ധിക്കുന്നതും ഇവിടങ്ങളിലെ യുവജനങ്ങള്‍ കാനഡയിലെ കൂടുതല്‍ ജനസംഖ്യയുള്ള മേഖലകളിലേക്ക് നീങ്ങുന്നതും ഇത്തരം സമൂഹങ്ങളില്‍ കടുത്ത തൊഴിലാളി ക്ഷാമത്തിന് കാരണമായിത്തീര്‍ന്നിട്ടുണ്ട്.

പുതിയ പൈലറ്റിലൂടെ ഇതിനെ മറികടക്കാമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.ജൂണ്‍ 14ന് പുറത്ത് വിട്ട പ്രഖ്യാപനം അനുസരിച്ച് ഒന്റാറിയോ, മാനിട്ടോബ, സാസ്‌കറ്റ്ച്യൂവാന്‍, ആല്‍ബര്‍ട്ട, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിലാണ് ഈ 11 കമ്മ്യൂണിറ്റികള്‍ നിലകൊള്ളുന്നത്. ഒന്റാറിയോവിലെ തണ്ടര്‍ബേ, സൗള്‍ട്ട് സ്‌റ്റെ മാരി, സഡ്ബറി, നോര്‍ത്ത് ബേ, മാനിട്ടോബയിലെ ഗ്രെറ്റ്‌ന -റിനെലാന്‍ഡ്-അല്‍ടോന,പ്ലം കൗലീ, ബ്രാന്‍ഡന്‍, സാസ്‌കറ്റ്ച്യൂവാനിലെ മൂസെ ജാ, ആല്‍ബര്‍ട്ടയിലെ ക്ലാരെഹോം, ബ്രിട്ടീഷ് കൊളംബിയയിലെ വെസ്റ്റ് കൂട്‌നെ, വെര്‍നോന്‍, എന്നീ കമ്മ്യൂണിറ്റികളെയാണ് ഈ പൈലറ്റില്‍ പെടുത്തിയിരിക്കുന്നത്. പൈലറ്റില്‍ ഭാഗഭാക്കാകുന്നതോടെ ഈ 11 കമ്മ്യൂണിറ്റികള്‍ക്കും തങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് അനുസൃതമായും ലഭ്യമായ വിഭവങ്ങള്‍ക്ക് അനുസൃതമായും ഫോറിന്‍ വര്‍ക്കര്‍മാരെ കൊണ്ട് വന്ന് ജോലികള്‍ നല്‍കാവുന്നതാണ്.

Other News in this category



4malayalees Recommends