യുഎസിലെ ഫെഡറല്‍ കസ്റ്റഡിയിലുള്ള പ്രായപൂര്‍ത്തിയാകാത്തവരുടെ അബോര്‍ഷന്‍ തടയല്‍; ട്രംപ് ഭരണകൂടത്തിന്റെ നയത്തിനെതിരെ അപ്പീല്‍ കോടതി; അബോര്‍ഷന്‍ നിഷേധിക്കുന്നതിന് ഗവണ്‍മെന്റിന് അധികാരമില്ലെന്ന് നീതിപീഠം

യുഎസിലെ ഫെഡറല്‍ കസ്റ്റഡിയിലുള്ള പ്രായപൂര്‍ത്തിയാകാത്തവരുടെ അബോര്‍ഷന്‍ തടയല്‍; ട്രംപ് ഭരണകൂടത്തിന്റെ നയത്തിനെതിരെ അപ്പീല്‍ കോടതി; അബോര്‍ഷന്‍ നിഷേധിക്കുന്നതിന് ഗവണ്‍മെന്റിന് അധികാരമില്ലെന്ന് നീതിപീഠം
ഫെഡറല്‍ കസ്റ്റഡിയിലുള്ളവരും മുതിര്‍ന്നവരുടെ അകമ്പടിയില്ലാതെ യുഎസിലെത്തിയവരുമായ പ്രായപൂര്‍ത്തിയാകാത്ത കുടിയേറ്റക്കാര്‍ക്ക് അബോര്‍ഷന്‍ നിഷേധിച്ച് ട്രംപ് ഭരണകൂടത്തിന്റെ നിലപാടിന് കൂച്ച് വിലങ്ങിട്ട് ഒരു യുഎസ് അപ്പീല്‍ കോടതി രംഗത്തെത്തി. ഇതോടെ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഇത് സംബന്ധിച്ച നയത്തിന് കടുത്ത തിരിച്ചടിയാണുണ്ടായിരിക്കുന്നത്. കൊളംബിയ സര്‍ക്യൂട്ട് പാനലാണ് ഇക്കാര്യത്തില്‍ കീഴ്‌ക്കോടതി വിധി അംഗീകരിച്ച് കൊണ്ട് ഉത്തരവിട്ടിരിക്കുന്നത്.

സ്ത്രീകള്‍ക്ക് അബോര്‍ഷന്‍ നിഷേധിക്കുന്നതിനുള്ള അവകാശം ഗവണ്‍മെന്റിനില്ലെന്നാണ് അപ്പീല്‍ കോടതി വിധിച്ചിരിക്കുന്നത്.അബോര്‍ഷന്‍, ഇമിഗ്രേഷന്‍ എന്നീ രണ്ട് സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് മേല്‍ പ്രസിഡന്റ് ട്രംപ് സ്വീകരിച്ചിരിക്കുന്ന കടുത്ത നടപടികള്‍ക്കെതിരെയുള്ള തിരിച്ചടിയാണ് ഈ ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നത്. പേരോ രാജ്യമോ വെളിപ്പെടുത്താത്ത നിയമപരമായ രേഖകളില്‍ വെറും ജാന്‍ ഡോയ് എന്ന് പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന 17കാരിയും ഫെഡറല്‍ കസ്റ്റഡിയില്‍ കഴിയുന്നവളുമായ യുവതിക്ക് അബോര്‍ഷന്‍ നിഷേധിച്ച നടപടിക്കെതിരായാണ് നീതിപീഠം രംഗത്തെത്തിയിരിക്കുന്നത്.2017ല്‍ ആരുടെയും അകമ്പടിയില്ലാതെ യുഎസിലെത്തിയ പെണ്‍കുട്ടി ഓഫീസ് ഓഫ് റെഫ്യൂജീ റീ സെറ്റില്‍ മെന്റിലാണ് കഴിഞ്ഞിരുന്നത്. കുടിയേറ്റക്കാരായെത്തിയ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുള്ള ഈ സെന്റര്‍ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.നിയമവിരുദ്ധമായി യുഎസിലെത്തിയ ഈ പെണ്‍കുട്ടി ഗവണ്‍മെന്റിനെ ഇക്കാര്യത്തില്‍ ഫെഡറല്‍ കോടതിയില്‍ കയറ്റിയതിനെ തുടര്‍ന്നായിരുന്നു അബോര്‍ഷന്‍ സാധ്യമാക്കിയിരുന്നത്.

ഇതേ സാഹര്യങ്ങളിലുള്ള കുടിയേറ്റക്കാരായ കുട്ടികളുടെ കേസുകളില്‍ തീരുമാനമെടുക്കുന്നതിനുള്ള അധികാരം സുപ്രീം കോടതി കീഴ്‌ക്കോടതികള്‍ക്ക് നല്‍കിയിരുന്നു. ഇത്തരം ഫെസിലിറ്റികളില്‍ കഴിയുന്നവര്‍ അബോര്‍ഷന്‍ പോലുള്ളവയ്ക്ക് ഡയറക്ടറുടെ അംഗീകാരമില്ലാതെ വിധേയമാകരുെന്ന് ദി ഓഫീസ് ഓഫ് റെഫ്യൂജീസ് റീസെറ്റില്‍മെന്റ് 2017 മാര്‍ച്ചില്‍ ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് തനിക്ക് മുന്നിലെത്തിയ ഇത്തരം അബോര്‍ഷന്‍ അപേക്ഷകള്‍ക്ക് ദി ഓഫീസ് ഓഫ് റെഫ്യൂജീസ് റീസെറ്റില്‍മെന്റിന്റെ ഡയറക്ടറായ സ്‌കോട്ട് ലോയ്ഡ് അനുമതി നിഷേധിച്ചിരുന്നു. അതായത് ബലാത്സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണികളായവരുടെ ഇത്തരം അപേക്ഷകള്‍ പോലും ഇതിനെ തുടര്‍ന്ന് നിഷേധിച്ചിരുന്നു.

Other News in this category



4malayalees Recommends