ഓസ്‌ട്രേലിയയില്‍ വ്യാജ ഡ്രൈവിംഗ് ലൈസന്‍സുമായി പോയാല്‍ പൗരത്വം റദ്ദാക്കപ്പെടുമെന്നറിയുക; വ്യാജ ലൈസന്‍സിന്റെ പേരില്‍ അഫ്ഗാനിയുടെ ഓസ്‌ട്രേലിയന്‍ പൗരത്വം റദ്ദാക്കി; അലി ഓസ്‌ട്രേലിയന്‍ ലൈസന്‍സ് നേടിയത് അഫ്ഗാനിലെ വ്യാജ ലൈസന്‍സുപയോഗിച്ച്

ഓസ്‌ട്രേലിയയില്‍ വ്യാജ ഡ്രൈവിംഗ് ലൈസന്‍സുമായി പോയാല്‍ പൗരത്വം റദ്ദാക്കപ്പെടുമെന്നറിയുക; വ്യാജ ലൈസന്‍സിന്റെ പേരില്‍ അഫ്ഗാനിയുടെ ഓസ്‌ട്രേലിയന്‍ പൗരത്വം റദ്ദാക്കി; അലി ഓസ്‌ട്രേലിയന്‍ ലൈസന്‍സ് നേടിയത് അഫ്ഗാനിലെ വ്യാജ ലൈസന്‍സുപയോഗിച്ച്
നിങ്ങള്‍ ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള ഒരു കുടിയേറ്റക്കാരനാണോ...? എന്നാല്‍ നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് വ്യാജമാണെങ്കില്‍ അക്കാരണത്താല്‍ നിങ്ങളുടെ ഓസ്‌ട്രേലിയന്‍ പൗരത്വം തന്നെ നഷ്ടപ്പെടുമെന്ന് പ്രത്യേകം ഓര്‍ക്കുക. അഫ്ഗാനിസ്ഥാന്‍കാരനും ഓസ്‌ട്രേലിയന്‍ പൗരത്വമുള്ളയാളുമായ അലി ഹൈദരി എന്ന 26കാരന് ഈ അവസ്ഥയുണ്ടായെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 2010 ഫെബ്രുവരിയിലായിരുന്നു അലി കടല്‍മാര്‍ഗം ഓസ്‌ട്രേലിയയിലെത്തിച്ചേര്‍ന്നിരുന്നത്.

തുടര്‍ന്ന് ആ വര്‍ഷം സെപ്റ്റംബറില്‍ ഓസ്‌ട്രേലിയ അദ്ദേഹത്തിന് പെര്‍മനന്റ് പ്രൊട്ടക്ഷന്‍ വിസ അനുവദിക്കുകയും ചെയ്തിരുന്നു.2014 നവംബറിലായിരുന്നു അലി ഓസ്‌ട്രേലിയന്‍ പൗരത്വത്തിന് അപേക്ഷിച്ചിരുന്നത്. തുടര്‍ന്ന് ഒരു മാസത്തിനകം പൗരത്വം ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒരു വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ചാണ് അലി ഓസ്‌ട്രേലിയയില്‍ നിന്നും ഡ്രൈവിംഗ് ലൈസന്‍സ് നേടിയതെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് 2017 ഓഗസ്റ്റില്‍ ഇദ്ദേഹത്തിന്റെ പൗരത്വം റദ്ദാക്കിയത്.

മൈഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുമായുള്ള അലിയുടെ ഇന്റര്‍വ്യൂവിനിടെയായിരുന്നു ഇയാളുടെ പക്കലുണ്ടായിരുന്നത് വ്യാജ ഡ്രൈവിംഗ് ലൈസന്‍സാണെന്ന് തിരിച്ചറിഞ്ഞത്. ഓസ്‌ട്രേലിയയില്‍ ട്രക്ക് ഡ്രൈവറായിട്ടായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്. 2013 ജൂലൈയില്‍ ക്യൂന്‍സ്ലാന്‍ഡ് ഇഷ്യൂ ചെയ്തിരുന്ന ഡ്രൈവിംഗ് ലൈസന്‍സായിരുന്നു അലി ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറിയിരുന്നത്. താന്‍ ഇതുവരെ ട്രക്ക് ഓടിച്ചില്ലെന്നായിരുന്നു ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് മുന്നില്‍ അലി വ്യക്തമാക്കിയിരുന്നത്. അയാളുടെ പാക്കിസ്ഥാനി സുഹൃത്തുക്കളായിരുന്നു വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് തരപ്പെടുത്തിക്കൊടുത്തിരുന്നത്.തനിക്ക് സ്റ്റാന്‍ഡേര്‍ഡ് റൂട്ടിലൂടെ ഒരു ലൈസന്‍സ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ പാക്കിസ്ഥാനികള്‍ക്ക് വന്‍ തുക നല്‍കി വ്യാജന്‍ സംഘടിപ്പിക്കുകയായിരുന്നുവെന്നും അലി ഓഫീസര്‍മാരോട് വെളിപ്പെടുത്തിയിരുന്നു.

Other News in this category



4malayalees Recommends