നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ പ്രകൃതി മനോഹരവും ആഢംബര പൂര്‍ണവുമായ ടൂറിസം കേന്ദ്രത്തില്‍ പ്ലാസ്റ്റിക് മാലിന്യം പെരുകുന്നു; പരിസ്ഥിതിക്ക് വന്‍ ദോഷമുണ്ടാക്കുന്ന മാലിന്യം നീക്കം ചെയ്യാന്‍ നീക്കം തിരുതകൃതി; തിരകളിലേറി എത്തുന്ന മാലിന്യം നിയന്ത്രണാതീതം

നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ പ്രകൃതി മനോഹരവും ആഢംബര പൂര്‍ണവുമായ  ടൂറിസം കേന്ദ്രത്തില്‍ പ്ലാസ്റ്റിക് മാലിന്യം പെരുകുന്നു; പരിസ്ഥിതിക്ക് വന്‍ ദോഷമുണ്ടാക്കുന്ന മാലിന്യം നീക്കം ചെയ്യാന്‍ നീക്കം തിരുതകൃതി; തിരകളിലേറി എത്തുന്ന മാലിന്യം നിയന്ത്രണാതീതം
നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ പ്രകൃതി മനോഹരവും ആഢംബര പൂര്‍ണവുമായ ടൂറിസം കേന്ദ്രം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടി വൃത്തികേടാകുന്നുവെന്ന് റിപ്പോര്‍ട്ട്.ഈ അടുത്ത കാലം വരെ അധികം മനുഷ്യസ്പര്‍മേറ്റിട്ടില്ലാത്ത ഈസ്റ്റ് ആണ്‍ഹെം ലാന്‍ഡിന്റെ അറ്റത്ത് നിലകൊള്ളുന്ന തീരത്തിനാണ് ഈ ദുര്‍ഗതിയുണ്ടായിരിക്കുന്നത്. കടലില്‍ തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇവിടുത്തെ തീരത്തേക്ക് അടിഞ്ഞാണ് ഇവിരെ വന്‍ പരിസ്ഥിതി ദുരന്തത്തിന് കളമൊരുങ്ങിയിരിക്കുന്നത്.

ഇവിടെ ഇത്തരത്തില്‍ ഉണ്ടാകുന്ന മാലിന്യം പെരുകലിനെ തടഞ്ഞ് ടൂറിസ്റ്റുകളുടെ ചോര്‍ച്ചയെ കുറയ്ക്കാന്‍ ഇവിടുത്തെ ബിസിനസ് ഉടമകള്‍ ശ്രമിച്ചിട്ടും കാര്യമായ ഫലമുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.ഇവിടുത്തെ തദ്ദേശീയരായ റേഞ്ചര്‍മാര്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതില്‍ അക്ഷീണ പരിശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.ഇതിനായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പോലും ഈ ദ്വീപില്‍ ക്യാമ്പ് ചെയ്യുന്നത് പതിവാണ്.എന്നാല്‍ കടലില്‍ നിന്നും ആഞ്ഞടിക്കുന്ന തിരകള്‍ വന്‍ തോതിലാണ് ഇവിടേക്ക് മാലിന്യം പുറന്തള്ളിക്കൊണ്ടിരിക്കുന്നത്.

മാലിന്യങ്ങള്‍ ഈ തീരത്തെ ദീര്‍ഘകാലത്തേക്ക് വിഷമയമാക്കിത്തീര്‍ക്കുമെന്ന ആശങ്ക നാള്‍ക്ക് നാള്‍ വര്‍ധിച്ച് വരുന്നുണ്ട്. ഈ മാലിന്യപ്രശ്‌നത്തെ തങ്ങള്‍ എങ്ങനെയാണ് നേരിടേണ്ടതെന്ന ആശങ്ക നിറഞ്ഞ ചോദ്യമാണ് ബാനുബാനു വൈല്‍ഡ്‌നെസ് റിട്രീറ്റിന്റെ ഉടമയായ ഹെലെന്‍ മാര്‍ട്ടിന്‍ ഉയര്‍ത്തുന്നത്.ഇന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്താലും നാളെ ഇതിലും ഇരട്ടി മാലിന്യങ്ങള്‍ തിരിച്ച് വരുന്ന അവസ്ഥയാണിവിടെ യുള്ളതെന്നും തദ്ദേശീയര്‍ പരിതപിക്കുന്നു.

Other News in this category



4malayalees Recommends