തൊഴിലാളികളെ വെയിലത്ത് പണി എടുപ്പിക്കരുത് ;നിയമം ലംഘിച്ചാല്‍ 3000 റിയാല്‍ പിഴ

തൊഴിലാളികളെ വെയിലത്ത് പണി എടുപ്പിക്കരുത് ;നിയമം ലംഘിച്ചാല്‍ 3000 റിയാല്‍ പിഴ
കടുത്ത ചൂടിലേക്ക് നീങ്ങുമ്പോള്‍ തൊഴില്‍ നിയമം ശക്തമാക്കി സൗദി അറേബ്യ. ഉച്ചവിശ്രമ നിയമം ലംഘിച്ചാല്‍ 3000 റിയാല്‍ വീതം പിഴ ഈടാക്കാനാണ് അധികൃതരുടെ തീരുമാനം. കടുത്ത ചൂടുള്ള സാഹചര്യത്തിലാണ് രാജ്യത്ത് മധ്യാഹ്ന വിശ്രമം സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്.

ഉച്ച 12 മുതല്‍ മൂന്നുവരെ തൊഴിലാളികളെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യിക്കുന്നതിനാണ് വിലക്ക്. ഇതോടെ നിര്‍മ്മാണ മേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് ആശ്വാസമായി. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 3000 റിയാലാണ് ഭരണകൂടം പിഴയിടുക.

നിയമ ലംഘനം ആവര്‍ത്തിക്കുന്ന സ്ഥാനങ്ങളുടെ പിഴ സംഖ്യ ഇരട്ടിയാക്കും. തൊഴിലാളികളുടെ സുരക്ഷിതത്വവും ആരോഗ്യ സംരക്ഷണവും കണക്കിലെടുത്താണ് മധ്യാഹ്ന വിശ്രമം സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്. സെപ്റ്റംബര്‍ 15 വരെയാണ് മധ്യാഹ്ന വിശ്രമം നിയമം നിലവിലുണ്ടാകുക.

Other News in this category



4malayalees Recommends