കുറ്റവാളികളെ ചൈനയ്ക്ക് കൈമാറുന്ന വിവാദ ബില്‍ ; പ്രതിഷേധം ശക്തമാകുന്നു

കുറ്റവാളികളെ ചൈനയ്ക്ക് കൈമാറുന്ന വിവാദ ബില്‍ ; പ്രതിഷേധം ശക്തമാകുന്നു
കുറ്റവാളികളെ ചൈനയ്ക്ക് കൈമാറുന്ന വിവാദ ബില്‍ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന് ആവശ്യവുമായി ഹോങ് കോങ്ങില്‍ പ്രതിഷേധം. ഭരണാധികാരി ലാമിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് വിക്ടോറിയ ചത്വരം സാക്ഷ്യം വഹിച്ചത്.

കറുത്ത വസ്ത്രം അണിഞ്ഞ പ്രക്ഷോഭകര്‍ നഗരത്തിലെ ഒരുപാര്‍ക്കില്‍ നിന്ന് പാര്‍ലമെന്റ് മന്ദിരത്തിലേക്കാണ് സര്‍ക്കാര്‍, ചൈനാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയത്. കുറ്റവാളികളെ ചൈനയ്ക്ക് കൈമാറുന്ന വിവാദ ബില്‍ പിന്‍വലിക്കണമെന്നും ഭരണാധികാരി ലാം രാജിവക്കണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നു. 1989ല്‍ ബെയ്ജിംഗിലെ ടിയാനന്‍മെന്‍ ചത്വരത്തില്‍ നടന്ന ജനാധിപത്യ പ്രക്ഷോഭത്തിന്റെ സ്മരണകള് ഉണര്‍ത്തുന്ന പ്രകടനമാണ് നടന്നത്. വിവാദമായ കൈമാറ്റബില്‍ മാറ്റിവയ്ക്കുന്നതായി കഴിഞ്ഞ ദിവസം കാരി ലാം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബില്‍ പൂര്‍ണമായി പിന്‍വലിക്കണമെന്നായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം.

Other News in this category4malayalees Recommends