നിങ്ങള്‍ തലച്ചോറില്ലാത്ത ക്യാപ്റ്റനായിപ്പോയി ; നിങ്ങള്‍ ജയിക്കാതിരിക്കാന്‍ നോക്കി ; പാക് ക്യാപ്റ്റനെ രൂക്ഷമായി വിമര്‍ശിച്ച് ഷോയ്ബ് അക്തര്‍

നിങ്ങള്‍ തലച്ചോറില്ലാത്ത ക്യാപ്റ്റനായിപ്പോയി ; നിങ്ങള്‍ ജയിക്കാതിരിക്കാന്‍ നോക്കി ; പാക് ക്യാപ്റ്റനെ രൂക്ഷമായി വിമര്‍ശിച്ച് ഷോയ്ബ് അക്തര്‍
ഇന്ത്യയ്‌ക്കെതിരായ കനത്ത പരാജയത്തില്‍ പാക് നായകന്‍ സര്‍ഫറാസ് അഹമ്മദിനെ രൂക്ഷമായി വിമര്‍ശിച്ച് ഷോയ്ബ് അക്തര്‍. തലച്ചോറില്ലാത്ത ക്യാപ്റ്റന്‍സിയായിപ്പോയി സര്‍ഫറാസിന്റേതെന്ന് അക്തര്‍ പറഞ്ഞു. ടോസ് നേടിയിട്ടും ഇന്ത്യയെ ബാറ്റിങ്ങിനയച്ച സര്‍ഫറാസിന്റെ നടപടിയാണ് അക്തറിനെ ചൊടിപ്പിച്ചത്.

2017ല്‍ ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെ ആദ്യം ബാറ്റ് ചെയ്യിച്ച കോഹ്‌ലിയുടെ അബദ്ധമാണ് സര്‍ഫറാസ് ഇന്നലെ ആവര്‍ത്തിച്ചതെന്ന് അക്തര്‍ പറയുന്നു. നമ്മള്‍ നന്നായി ചേസ് ചെയ്യില്ലെന്ന് സര്‍ഫാറാസിന് ആലോചന വന്നില്ല. നമ്മുടെ ശക്തി ബാറ്റിങ്ങിലല്ല ബൗളിങ്ങിലാണ്. ടോസ് കിട്ടിയപ്പോള്‍ തന്നെ പകുതി മത്സരം ജയിച്ചതാണ്. പക്ഷെ നിങ്ങള്‍ ഈ മത്സരം ജയിക്കാതിരിക്കാന്‍ നോക്കി. അക്തര്‍ പറഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത് 270 റണ്‍സ് നേടിയിരുന്നെങ്കിലും പാകിസ്താന് പ്രതിരോധിക്കാമായിരുന്നു. ഓസ്‌ട്രേലിയയോട് തോറ്റതെങ്കിലും പരിശോധിക്കാമായിരുന്നു. അക്തര്‍ പറയുന്നു.

ടോസ് കിട്ടിയാല്‍ ബാറ്റിങ് തെരഞ്ഞെടുക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും സര്‍ഫറാസ് അഹമ്മദിനോട് പറഞ്ഞിരുന്നു.

Other News in this category4malayalees Recommends