പാക് ക്യാപ്റ്റന്റെ കോട്ടുവാ ആരാധകരില്‍ കലിപ്പുണ്ടാക്കി ; പിസയും ബര്‍ഗറും തിന്നാനാണ് വന്നതെങ്കില്‍ ഗുസ്തി പിടിക്കാന്‍ പോകൂവെന്ന് ആരാധകന്‍

പാക് ക്യാപ്റ്റന്റെ കോട്ടുവാ ആരാധകരില്‍ കലിപ്പുണ്ടാക്കി ; പിസയും ബര്‍ഗറും തിന്നാനാണ് വന്നതെങ്കില്‍ ഗുസ്തി പിടിക്കാന്‍ പോകൂവെന്ന് ആരാധകന്‍
ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെ സ്റ്റേഡിയത്തിന് പുറത്ത് വികാരാധീനനായി പാക് ആരാധകന്‍. ഫിറ്റ്‌നസ് ശ്രദ്ധിക്കാതെ നടക്കാനാണ് പദ്ധതിയെങ്കില്‍ ക്രിക്കറ്റ് നിര്‍ത്തി ഗുസ്തി പിടിക്കാന്‍ പോകൂ എന്നായിരുന്നു ആരാധകന്റെ രോക്ഷം നിറഞ്ഞ വാക്കുകള്‍. ടിവി ക്യാമറയ്ക്ക് മുന്നിലെ ആരാധകന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

പാക് താരങ്ങള്‍ ഫിറ്റ്‌നസ് പോലും ശ്രദ്ധിക്കാതെയാണ് ഇന്ത്യയുമായുള്ള മത്സരത്തിന് എത്തിയതെന്നായിരുന്നു ആരാധകന്റെ കുറ്റപ്പെടുത്തല്‍. തലേന്ന് രാത്രി താരങ്ങള്‍ പിസയും ബര്‍ഗറും കഴിക്കുകയായിരുന്നുവെന്നും ഫിറ്റ്‌നസ് ശ്രദ്ധിക്കാതെ നടക്കാനാണ് ഭാവമെങ്കില്‍ ക്രിക്കറ്റ് ഉപേക്ഷിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. മത്സരത്തിനിടെ പാക് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് കോട്ടുവാ ഇട്ടതും പാക് ആരാധകരുടെ പ്രതിഷേധത്തിന് ഇടയായിരുന്നു.

ഇത് തുടര്‍ച്ചയായ ഏഴാം തവണയാണ് ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയോട് പാക്കിസ്ഥാന്‍ പരാജയപ്പെടുന്നത്.

Other News in this category4malayalees Recommends