സൗദിയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു ; മലയാളി യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

സൗദിയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു ; മലയാളി യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു
സൗദയില്‍ മലയാളി യുവാവിന്റെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി സജീര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സജീറിന്റെ സാംസങ് എസ് 6 എഡ്ജ് പ്ലസ് മൊബൈലാണ് പൊട്ടിത്തെറിച്ചത്. മൊബൈല്‍ അമിതമായി ചൂടാകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ്കലേക്ക് മാറ്റിവച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.

ശനിയാഴ്ച ജോലി കഴിഞ്ഞിറങ്ങുമ്പോള്‍ ഫോണ്‍ അസാധാരണമായി ചൂടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടു. നെറ്റ് ഓഫാക്കിയിട്ടും മാറ്റമുണ്ടായില്ല. കൈയ്യില്‍പിടിക്കാന്‍ പേടി തോന്നിയതിനാല്‍ സാധനങ്ങള്‍ വാങ്ങാന്‍ കയറിയ കടയിലെ ടേബിളില്‍ വച്ചു. അല്‍പ്പ സമയത്തിനകം ഫോണ്‍ പുകയുന്നതും തീ പിടിക്കാന്‍ തുടങ്ങുന്നതും കണ്ട് ഉടനെ ഫോണ്‍ കടയില്‍ നിന്ന് പുറത്തേക്കെറിയുകയായിരുന്നു.

ഫോണ്‍ കഴിഞ്ഞ ദിവസം നിലത്തുവീണിരുന്നു. ഏതായാലും ഉറങ്ങുമ്പോഴോ വാഹനത്തിലോ വച്ചാണ് ഫോണ്‍ പൊട്ടിത്തെറിച്ചതെങ്കില്‍ വന്‍ അപകടം സംഭവിച്ചേനെയെന്നും ഇദ്ദേഹം പറയുന്നു.

Other News in this category



4malayalees Recommends