ലൈംഗീക ബന്ധത്തിന് വിസമ്മതിച്ചതിന് ഹൈദരാബാദില്‍ ബാര്‍ ഡാന്‍സറെ നഗ്നയാക്കി മര്‍ദ്ദിച്ചതായി പരാതി

ലൈംഗീക ബന്ധത്തിന് വിസമ്മതിച്ചതിന് ഹൈദരാബാദില്‍ ബാര്‍ ഡാന്‍സറെ നഗ്നയാക്കി മര്‍ദ്ദിച്ചതായി പരാതി
ലൈംഗീക ബന്ധത്തിന് വിസമ്മതിച്ചതിന്റെ പേരില്‍ ഹൈദരാബാദില്‍ ബാര്‍ ഡാന്‍സറെ നഗ്നയാക്കി മര്‍ദ്ദിച്ചെന്ന് പരാതി. 25 കാരിയാണ് പരാതി നല്‍കിയത്. ഡാന്‍സ് ബാറിലെത്തിയ ചിലരുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നാലു സ്ത്രീകള്‍ അടക്കം അഞ്ച് സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ബാര്‍ ഡാന്‍സറെ ആക്രമിച്ചുവെന്നാണ് പരാതി. ഡാന്‍സ് ബാറില്‍ നിന്ന് ഇറങ്ങിയോടിയ യുവതിയെ പിന്തുടര്‍ന്ന് റോഡിലിട്ട് വിവസ്ത്രയാക്കി മര്‍ദ്ദിച്ചെന്ന് പരാതിയില്‍ പറയുന്നു. ചിലരുമായി ലൈംഗീക ബന്ധരത്തിലേര്‍പ്പെടാന്‍ സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചെങ്കിലും വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണിത്.

സംഭവത്തില്‍ ഒരാള്‍ക്കും നാലു സ്ത്രീകള്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നാലു പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. എന്നാല്‍ മുഖ്യ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. തങ്ങളുടെ അറിവോടെയല്ല ഒന്നുമെന്നാണ് ഡാന്‍സ് ബാര്‍ ഉടമകള്‍ പറയുന്നത്.

Other News in this category4malayalees Recommends