കാനഡയിലേക്കുള്ള ഇമിഗ്രേഷന്‍ പരിമിതപ്പെടുത്തണമെന്ന് ഏറ്റവും പുതിയ പോള്‍ ഫലം; ലെഗെര്‍ പോളില്‍ പങ്കെടുത്ത 65 ശതമാനം പേര്‍ക്കും ഈ നിലപാട്; തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിനും സമ്പദ് വ്യവസ്ഥയുടെ പുരോഗതിക്കും കുടിയേറ്റം നിര്‍ബന്ധമെന്ന് വിദഗ്ധര്‍

കാനഡയിലേക്കുള്ള ഇമിഗ്രേഷന്‍ പരിമിതപ്പെടുത്തണമെന്ന് ഏറ്റവും പുതിയ പോള്‍ ഫലം; ലെഗെര്‍ പോളില്‍ പങ്കെടുത്ത 65 ശതമാനം പേര്‍ക്കും ഈ നിലപാട്; തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിനും സമ്പദ് വ്യവസ്ഥയുടെ പുരോഗതിക്കും കുടിയേറ്റം നിര്‍ബന്ധമെന്ന് വിദഗ്ധര്‍
കാനഡയിലേക്കുള്ള ഇമിഗ്രേഷന്‍ നിര്‍ബന്ധമായും പരിമിതപ്പെടുത്തണമെന്ന് അഭിപ്രായമാണ് ഏറ്റവും പുതിയ ലെഗെര്‍ പോളില്‍ പങ്കെടുത്ത ഭൂരിഭാഗം പേര്‍ക്കുമുള്ളതെന്ന് റിപ്പോര്‍ട്ട്.ഫെഡറല്‍ സര്‍ക്കാര്‍ രാജ്യത്തേക്കുള്ള കുടിയേറ്റം നിര്‍ബന്ധമായും പരിമിതപ്പെടുത്തണമെന്നാണ് ഈ പോളില്‍ പങ്കെടുത്ത 65 ശതമാനം പേരും പ്രതികരിച്ചിരിക്കുന്നത്.ഇത്തരത്തിലുള്ള പൊതുജനാഭിപ്രായത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ തനിക്ക് ഉത്കണ്ഠുണ്ടായിരിക്കുന്നുവെന്നാണ് ഇമിഗ്രേഷന്‍ മിനിസ്റ്ററായ അഹമ്മദ് ഹുസൈന്‍ പ്രതികരിച്ചിരിക്കുന്നത്.

കുടിയേറ്റക്കാരെ ഇവിടുത്തെ സമൂഹങ്ങളുമായി കൂട്ടിയിണക്കുന്നതില്‍ രാജ്യം അതിന്റെ പരമാവധി പരിധിയിലെത്തിയിരിക്കുന്നുവെന്നും അതിനാല്‍ കുടിയേറ്റം പരിമിതപ്പെടുത്തുന്നതിന് ഗവണ്‍മെന്റ് മുന്‍ഗണനയേകണമെന്നുമാണ് ഈ പോളില്‍ പങ്കെടുത്ത മിക്കവരും ആവശ്യപ്പെട്ടിരിക്കുന്നത്.കാനഡയിലെ വളര്‍ന്ന് വരുന്ന സമ്പദ് വ്യവസ്ഥയുടെ ആവശ്യങ്ങള്‍ക്കനുസൃതമായി കുടിയേറ്റം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത് ഈ പോളില്‍ പങ്കെടുത്ത വെറും 37 ശതമാനം പേര്‍ മാത്രമാണ്.

വേണ്ടത്ര തൊഴിലാളികളെ ലഭിക്കുന്നതിനായി കൂടുതല്‍ കുടിയേറ്റക്കാരെ കൊണ്ട് വരണമെന്നുള്ള അഭിപ്രായക്കാരാണ് രാജ്യമാകമാനമുള്ള തൊഴിലുടമകളെന്ന് താന്‍ തിരിച്ചറിഞ്ഞതിനാല്‍ കുടിയേറ്റത്തോടുള്ള ഭൂരിഭാഗം പേരുടെയും എതിര്‍പ്പ് പുതിയ പോളിലൂടെ വെളിച്ചത്ത് വന്നിരിക്കുന്നതിനാല്‍ താന്‍ ഉത്കണ്ഠാകുലനാണെന്നും ഹുസൈന്‍ എടുത്ത് കാട്ടുന്നു. രാജ്യത്തെ തൊഴിലാളി-ജനസംഖ്യാ കുറവ് പരിഹരിക്കുന്നതിന് കുടിയേറ്റം വര്‍ധിപ്പിക്കണമെന്ന് രാജ്യത്തെ എക്കണോമിസ്റ്റുകളും എക്‌സ്പര്‍ട്ടുകളും യോജിക്കുന്നുവെന്നിരിക്കെ ജനങ്ങളില്‍ ഭൂരിഭാഗം പേരും ഇതിനെ എതിര്‍ക്കുന്നതിലും തനിക്ക് ഉത്കണ്ഠയുണ്ടെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ പറയുന്നു.

Other News in this category4malayalees Recommends