യുഎസിലെ ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാട് മൂലം കാനഡയിലെ പുതിയ ഫാസ്റ്റ് ട്രാക്ക് വിസ പ്രോഗ്രാമിനെ പ്രയോജനപ്പെടുത്തുന്നവര്‍ പെരുകുന്നു; യുഎസില്‍ നിന്നും കാനഡയിലേക്കുള്ള ഗ്ലോബല്‍ സ്‌കില്‍ഡ് സ്ട്രാറ്റജിയെ പ്രയോജനപ്പെടുത്തുന്നവരേറി

യുഎസിലെ ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാട് മൂലം കാനഡയിലെ പുതിയ ഫാസ്റ്റ് ട്രാക്ക് വിസ പ്രോഗ്രാമിനെ പ്രയോജനപ്പെടുത്തുന്നവര്‍ പെരുകുന്നു;  യുഎസില്‍ നിന്നും കാനഡയിലേക്കുള്ള ഗ്ലോബല്‍ സ്‌കില്‍ഡ് സ്ട്രാറ്റജിയെ പ്രയോജനപ്പെടുത്തുന്നവരേറി
കാനഡ ആരംഭിച്ചിരിക്കുന്ന പുതിയ ഫാസ്റ്റ് ട്രാക്ക് വിസ പ്രോഗ്രാമായ ഗ്ലോബല്‍ സ്‌കില്‍സ് സ്ട്രാറ്റജി യുഎസിലെ കര്‍ക്കശമായിക്കൊണ്ടിരിക്കുന്ന ഇമിഗ്രേഷന്‍ നിയമങ്ങളില്‍ മനം മടുത്ത ടെക്കികളെ വന്‍ തോതില്‍ ആകര്‍ഷിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കഴിവുറ്റ വിദേശികളെ കാനഡയിലേക്ക് വേഗത്തില്‍ ഹയര്‍ ചെയ്യുന്നതിന് ലക്ഷ്യമിട്ടായിരുന്നു കാനഡ പുതിയ ഫാസ്റ്റ് ട്രാക്ക് വിസ പ്രോഗ്രാം ആരംഭിച്ചിരുന്നത്.

യുഎസില്‍ ട്രംപ് ഭരണകൂടം അധികാരത്തിലെത്തിയതിന് ശേഷം കുടിയേറ്റക്കാര്‍ക്കെതിരെയുള്ള നീക്കങ്ങള്‍ ശക്തമാക്കിക്കൊണ്ടിരിക്കുന്നതിനാല്‍ അവിടെയുള്ള നിരവധി ടെക് വര്‍ക്കര്‍മാരാണ് കാനഡയിലേക്ക് ചുവട് മാറ്റുന്നതിനുള്ള നല്ലൊരു അവസരം ഉറ്റ് നോക്കിയിരിക്കുന്നത്. ഇത്തരക്കാരെ കാനഡയുടെ പുതിയ വിസ പ്രോഗ്രാം കൂടുതലായി ആകര്‍ഷിക്കുന്നുവെന്നാണ് ഏറ്റവും പുതിയ പ്രവണതകള്‍ വെളിപ്പെടുത്തുന്നത്. രണ്ട് വര്‍ഷം മുമ്പ് കാനഡയില്‍ ആരംഭിച്ച് ദി ഗ്ലോബല്‍ സ്‌കില്‍സ് സ്ട്രാറ്റജിയിലൂടെ ഏതാണ്ട് 24,000 കഴിവുറ്റ വിദേശ ജോലിക്കാരെ കാനഡയിലേക്ക് കൊണ്ട് വരാന്‍ സാധിച്ചുവെന്ന കണക്ക് ബുധനാഴ്ചയാണ് ഗവണ്‍മെന്റ് പുറത്ത് വിട്ടിരുന്നത്.

ഈ പ്രോഗ്രാമിലൂടെ ടെംപററി വര്‍ക്ക് പെര്‍മിറ്റ് രണ്ടാഴ്ച കുറവ് സമയത്തിനുള്ളിലാണ് അനുവദിക്കപ്പെടുന്നത്. ഇതിലൂടെ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ പോലുള്ള പ്രഫണലിലുള്ള ടോപ് ഇന്റര്‍നാഷണല്‍ ടാലന്റുകള്‍ക്കാണ് എളുപ്പത്തില്‍ വിസ അനുവദിക്കുന്നത്.ഇതിലൂടെ മാനേജര്‍മാര്‍, റിസര്‍ച്ചര്‍മാര്‍, തുടങ്ങിയവര്‍ക്ക് പെര്‍മിറ്റ് ഇളവുകള്‍ ഹ്രസ്വകാലത്തേക്ക് എളുപ്പത്തില്‍ അനുവദിക്കുന്നുമുണ്ട്. യുഎസിലെ വിദേശികളായ ഹൈ ടെക് വര്‍ക്കര്‍മാരെ കെട്ട് കെട്ടിക്കുന്നതിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയ സമയത്താണ് അതില്‍ നിന്നും വിരുദ്ധമായ സ്വീകാര്യ മനോഭാവത്തോടെ കനേഡിയന്‍ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. അതിനാല്‍ യുഎസില്‍ നി്ന്നും എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്നാഗ്രഹമുള്ളവര്‍ കാനഡയിലേക്കുള്ള ഈ പുതിയ സംവിധാനം കൂടുതലായി ഉപയോഗിക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.

Other News in this category



4malayalees Recommends