ബിഹാര്‍ സ്വദേശി യുവിതിക്കെതിരെ ബിനോയ് കോടിയേരിയുടെ പരാതി നേരത്തെ ലഭിച്ചിരുന്നു ; യുവതി അയച്ച ഭീഷണിക്കത്ത് അടക്കമാണ് പരാതി നല്‍കിയിരുന്നതെന്നും പോലീസ്

ബിഹാര്‍ സ്വദേശി യുവിതിക്കെതിരെ ബിനോയ് കോടിയേരിയുടെ പരാതി നേരത്തെ ലഭിച്ചിരുന്നു ; യുവതി അയച്ച ഭീഷണിക്കത്ത് അടക്കമാണ് പരാതി നല്‍കിയിരുന്നതെന്നും പോലീസ്
മുംബൈയില്‍ താമസമാക്കിയ ബിഹാര്‍ സ്വദേശിയായ യുവിതിക്കെതിരെ ബിനോയ് കോടിയേരിയുടെ പരാതി നേരത്തെ ലഭിച്ചിരുന്നെന്ന് പോലീസ്. മെയ് മാസം കണ്ണൂര്‍ റെയ്ഞ്ച് ഐജിക്കാണ് ബിനോയ് കോടിയേരി പരാതി നല്‍കിയത്. യുവതി അയച്ച ഭീഷണിക്കത്ത് അടക്കമാണ് ബിനോയ് കോടിയേരി പരാതി നല്‍കിയതെന്നും പരിശോധിച്ച് തുടര്‍ നടപടിക്ക് കണ്ണൂര്‍ എസ്പിക്ക് കൈമാറിയിരുന്നു എന്നുമാണ് കണ്ണൂര്‍ പൊലീസ് സ്ഥിരീകരിക്കുന്നത്.

യുവതിക്കെതിരെ കേസെടുക്കാനിരിക്കെയാണ് എതിര്‍ പരാതി മുംബൈ പോലിസിന് ലഭിച്ചതെന്നും പൊലീസ് പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനിരിക്കെയാണ് മുംബൈയില്‍ പരാതി രജിസ്റ്റര്‍ ചെയ്ത് യുവതി മുന്നോട്ട് പോയതെന്നാണ് വിശദീകരണം.

മുംബൈയിലെ ഡാന്‍സ് ബാ!ര്‍ ജീവനക്കാരിയായ യുവതിയാണ് ബിനോയ് കോടിയേരിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി. 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചെന്നുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി പറയുന്നു. അന്ധേരിയിലെ ഒഷിവാര പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് മുപ്പത്തിമൂന്നുകാരിയായ യുവതി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ ഓഷിവാര പൊലീസ് കേസെടുത്തു .

Other News in this category



4malayalees Recommends