ദുരിത ജീവിതം ഇനിയില്ല ; മോളി കണ്ണമാലിയെ സഹായിക്കാന്‍ തയ്യാറായി അമ്മ

ദുരിത ജീവിതം ഇനിയില്ല ; മോളി കണ്ണമാലിയെ സഹായിക്കാന്‍ തയ്യാറായി അമ്മ
ക്യാമറയ്ക്ക് മുന്നില്‍ പ്രേക്ഷകരെ ചിരിപ്പിക്കുമെങ്കിലും മോളിയുടെ യഥാര്‍ഥ ജീവിതം എല്ലാവരേയും അക്ഷരം പ്രതി ഞെട്ടിപ്പിക്കുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് മോളിയുടെ ദുരിതം പുറം ലോകമറിഞ്ഞത്. കിടന്നുറാങ്ങാന്‍ അടച്ചുപ്പൂട്ടുള്ള ഒരു കിട്ടപ്പാടമില്ലാതെ മകനും മരുമകള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം നരക സമാനമായ അവസ്ഥയില്‍ ജീവിക്കുകയാണ് താരം.

എറണാകുളം കണ്ണമാലി പുത്തന്‍തോട് പാലത്തിനടുത്തുള്ള കൊച്ചുകൂരയിലാണ് മലയാളികളെ ഏറെ ചിരിപ്പിച്ച ഈ കലാകാരിയുടെ താമസം.കലാകാരി മോളി കണ്ണമാലിക്ക് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് താരസംഘടന 'അമ്മ'. കയറിക്കിടക്കാന്‍ ചോര്‍ന്നൊലിക്കാത്ത ഒരു കൂര പോലുമില്ലാത്ത മോളിയുടെ ദുരിതമറിഞ്ഞ സംഘടന കലാകാരിയെ സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ജൂണ്‍ ഒന്നിന് ചേര്‍ന്ന 'അമ്മ'യുടെ എക്‌സിക്യുട്ടീവ് കമ്മറ്റി ഇത് സംബന്ധിച്ച തീരുമാനം എടുത്തതായി 'അമ്മ' സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. നിലവില്‍ 'അമ്മ'യില്‍ അംഗമല്ലാത്ത മോളി കണ്ണമാലിക്ക് അക്ഷരവീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നത്. അക്ഷരവീട് പദ്ധതിയുടെ ടീം സ്ഥലം സന്ദര്‍ശിക്കുകയും നിയമപരമായ വശങ്ങള്‍ കൂടി പരിഗണിച്ച് എത്രയും വേഗം വീട് നിര്‍മ്മിക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Other News in this category4malayalees Recommends