നഗ്‌നചിത്രങ്ങളും വീഡിയോയും പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയ ഹാക്കര്‍ക്ക് മറുപടിയായി നഗ്‌നചിത്രങ്ങള്‍ സ്വയം ട്വീറ്റ് ചെയ്ത് നടിയുടെ മറുപടി

നഗ്‌നചിത്രങ്ങളും വീഡിയോയും പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയ ഹാക്കര്‍ക്ക് മറുപടിയായി നഗ്‌നചിത്രങ്ങള്‍ സ്വയം ട്വീറ്റ് ചെയ്ത് നടിയുടെ മറുപടി
തന്റെ നഗ്‌നചിത്രങ്ങളും വീഡിയോയും പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയ ഹാക്കര്‍ക്ക് മറുപടിയായി നഗ്‌നചിത്രങ്ങള്‍ സ്വയം ട്വീറ്റ് ചെയ്ത് നടിയുടെ പ്രതികാരം.ഹോളിവുഡ് നടിയായ ബെല്ല തോണാണ് ഹാക്കറെ ഞെട്ടിച്ച് സ്വന്തം നഗ്‌ന ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്. വളരെ പ്രിയപ്പെട്ട ഒരാള്‍ക്ക് കാണാനായി മാത്രം എടുത്ത ചിത്രങ്ങളാണിതെന്നും എന്നാല്‍ ഇപ്പോള്‍ പഴയ അധികാരം തിരിച്ച് പിടിച്ചുവെന്നും ബെല്ല തന്റെ ട്വിറ്ററില്‍ കുറിച്ചു.

ഹാക്കറുടെ പൂര്‍ണ വിവരങ്ങള്‍ താന്‍ അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയ്ക്ക് കൈമാറുമെന്നും ബെല്ല വ്യക്തമാക്കി. ഒരാഴ്ചയായി തുടര്‍ന്ന ഹാക്കറുടെ ശല്യം സഹിക്കവയ്യാതെയാണ് താന്‍ ഇതിന് മുതിരുന്നതെന്നും ബെല്ല കൂട്ടിച്ചേര്‍ത്തിരുന്നു.

നേരത്തെ, താന്‍ 14 വയസ് വരെ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന ബെല്ലയുടെ തുറന്ന് പറച്ചില്‍ ഏറെ കോലാഹലങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഏറെക്കാലം ഒരു പുരുഷന്‍ എന്നെ ഉപയോഗിച്ച് കൊണ്ടിരുന്നു. എന്നാല്‍ ഒരു രാത്രി തന്റെ വാതിലുകള്‍ അടച്ചിടാന്‍ താന്‍ ധൈര്യം കാട്ടിയെന്നും ബെല്ല കുറിച്ചിരുന്നു. എന്നാല്‍ ലൈംഗിക അതിക്രമത്തിനെതിരെ രംഗത്ത് വന്ന ബെല്ലയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

മനസിനെയും ശരീരത്തെയും നിയന്ത്രിക്കാന്‍ ആരെയും അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടിയ മിക്ക ആരാധകരും ബെല്ലയുടെ തുറന്ന് പറച്ചില്‍ ധീരമായ നിലപാടാണെന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ സ്വകാര്യ നിമിഷങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയ ആളോട് നടത്തിയ പ്രതികരണത്തിനും ആരാധകര്‍ മികച്ച പിന്തുണയാണ് നല്‍കുന്നത്.Other News in this category4malayalees Recommends