എസ്‌കേപ് മാജിക്കിനിടയില്‍ ഹൂഗ്ലി നദിയില്‍ കാണാതായ മാന്ത്രികന്റെ മൃതദേഹം കണ്ടെത്തി ; കൈകാലുകള്‍ ബന്ധിച്ച് നദിയില്‍ ചാടിയ മാന്ത്രികന് സംഭവിച്ചത് ദാരുണാന്ത്യം

എസ്‌കേപ് മാജിക്കിനിടയില്‍ ഹൂഗ്ലി നദിയില്‍ കാണാതായ മാന്ത്രികന്റെ മൃതദേഹം കണ്ടെത്തി ; കൈകാലുകള്‍ ബന്ധിച്ച് നദിയില്‍ ചാടിയ മാന്ത്രികന് സംഭവിച്ചത് ദാരുണാന്ത്യം
എസ്‌കേപ് മാജിക്കിനിടയില്‍ ഹൂഗ്ലി നദിയില്‍ കാണാതായ മാന്ത്രികന്റെ മൃതദേഹം കണ്ടെത്തി. കൊല്‍ക്കത്ത സ്വദേശിയായ ചഞ്ചല്‍ ലാഹിരി (40)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയോടെയാണ് ചഞ്ചലിന്റെ മൃതദേഹം കണ്ടെത്തിയത്. അമേരിക്കന്‍ മാന്ത്രികന്‍ ഹാരി ഹൂഡിനിയെ അനുകരിച്ച് കൈകാലുകള്‍ ബന്ധിച്ച് ഹൗറ പാലത്തിന്റെ 28ാം നമ്പര്‍ തൂണിനടുത്തുനിന്നാണ് ചഞ്ചല്‍ നദിയില്‍ ചാടിയത്.'ജാദൂഗര്‍ മാന്‍ഡ്രേക്ക്' എന്നാണ് ചഞ്ചല്‍ അറിയപ്പെട്ടിരുന്നത്. തെക്കന്‍ കൊല്‍ക്കത്ത സ്വദേശിയായ ചഞ്ചല്‍ ലാഹിരി ഞായറാഴ്ച ഉച്ചയോടെ മിലേനിയം പാര്‍ക്കനടുത്തുവെന്ന് ചങ്ങലയും കയറും ഉപയോഗിച്ച് കൈകാലുകള്‍ ബന്ധിച്ച ശേഷം സഹായികള്‍ക്കൊപ്പം ബോട്ടില്‍ എത്തുകയും ഹൗറ പാലത്തിനടുത്തുവെച്ച് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയ ശേഷം നദിയില്‍ താഴുകയുമായിരുന്നു. പത്തുമിനിറ്റ് കഴിഞ്ഞിട്ടും ചഞ്ചലിനെ കാണാതായതിനെത്തുടര്‍ന്ന് കാണികള്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസും മുങ്ങല്‍ വിഗഗ്ദരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

2013ല്‍ ചഞ്ചല്‍ ഇതേ പ്രകടനം കാഴ്ചവെച്ചിരുന്നു. അന്ന് പൂട്ടുകള്‍ ഭേദിച്ച് കരയ്ക്ക് കയറുമ്പോള്‍ അദ്ദേഹത്തിന് ആളുകളുടെ മര്‍ദ്ദനമേറ്റിരുന്നു. 21 വര്‍ഷം മുമ്പ് സമാനമായ പ്രകടനം വിജയകരമായി ചെയ്തിട്ടുണ്ടെന്ന് ചഞ്ചല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. 29 സെക്കന്റിനുള്ളില്‍ പുറത്തുവരുമെന്നായിരുന്നു ചഞ്ചലിന്റെ അവകാശവാദം. ഇത്തവണ കെട്ടഴിച്ച് പുറത്തുവരാന്‍ ബുദ്ധിമുട്ടാണെന്നും കെട്ടഴിച്ചു പുറത്തുവന്നാല്‍ അത് മാജിക്കാണെന്നും എന്നാല്‍ പുറത്തുവരാന്‍ സാധിച്ചില്ലെങ്കില്‍ അത് ദുരന്തമായിരിക്കുമെന്നും ചഞ്ചല്‍ അവസാന നിമിഷത്തില്‍ പറഞ്ഞിരുന്നു.Other News in this category4malayalees Recommends