യുഎസിലെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കി ട്രംപ്; ആയിരക്കണക്കിന് നിയമവിരുദ്ധ കുടിയേറ്റക്കാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് നാടുകടത്തും; മാസങ്ങളായി പദ്ധതിയിട്ട ഓപ്പറേഷനുകള്‍ അടുത്ത ആഴ്ച ആരംഭിക്കും

യുഎസിലെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കി ട്രംപ്; ആയിരക്കണക്കിന് നിയമവിരുദ്ധ കുടിയേറ്റക്കാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് നാടുകടത്തും;  മാസങ്ങളായി പദ്ധതിയിട്ട ഓപ്പറേഷനുകള്‍ അടുത്ത ആഴ്ച ആരംഭിക്കും
കുടിയേറ്റ ദ്രോഹനടപടികള്‍ വരും മാസങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനായി ട്രംപ് ഭരണകൂടം പദ്ധതിയൊരുക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.ഇത് പ്രകാരംയുഎസ് ഇമിഗ്രേഷന്‍ ഏജന്റുമാര്‍ നിയമവിരുദ്ധ കുടിയേറ്റക്കാരെ അടുത്ത ആഴ്ച മുതല്‍ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. മാസങ്ങളായി ഇതിനായി പദ്ധതികള്‍ തയ്യാറാക്കിത്തുടങ്ങിയിരിക്കുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

ഇത് പ്രകാരം ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരുടെ മാതാപിതാക്കളെയും കുട്ടികളെയും യുഎസിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്യുന്നതായിരിക്കും. യുഎസിലേക്ക് നിയമവിരുദ്ധരായി എത്തിച്ചേര്‍ന്നിരിക്കുന്ന മില്യണ്‍ കണക്കിന് കുടിയേറ്റക്കാര്‍ക്കെതിരായ നടപടി യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് അഥവാ ഐസിഇ സ്വീകരിക്കാന്‍ പോകുന്നുവെന്നാണ്. ഇവരെ എത്രയും വേഗത്തില്‍ നീക്കം ചെയ്യുന്നതിനുള്ള ത്വരിത പ്രവര്‍ത്തനമാണ് നടപ്പിലാക്കാന്‍ പോകുന്നതെന്നും ട്രംപ് വെളിപ്പെടുത്തുന്നു.

ഇത്തരത്തിലുള്ള വ്യാപകമായ തോതിലുള്ള ഐസിഇ നടപടികളെല്ലാം സാധാരണയായി അതീവ രഹസ്യമായിട്ടാണ് നടപ്പിലാക്കാറുള്ളത്. ഇവയ്ക്ക് എന്തെങ്കിലും തടസമുണ്ടാകുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണിത്.2018ല്‍ ഇത്തരം ഇമിഗ്രേഷന്‍ റെയ്ഡുകള്‍ നടത്താന്‍ പോകുന്നുവെന്ന വിവര അവരെ മുന്‍കൂട്ടി അറിയിച്ചതിന്റെ പേരില്‍ ഓക്ലാന്‍ഡ് ക്ലിഫിലെ മേയര്‍ക്ക് മേല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ട്രംപും മറ്റ് മുതിര്‍ന്ന ഒഫീഷ്യലുകളും ഭീഷണിപ്പെടുത്തിയിരുന്നു. റോക്കറ്റ് ഡോക്കറ്റ് എന്ന പേരിലുള്ള ഈ ഓപ്പറേഷന്‍ വേഗത്തില്‍ നടത്താന്‍ ട്രംപും അദ്ദേഹത്തിന്റെ മുതിര്‍ന്ന ഇമിഗ്രേഷന്‍ അഡൈ്വസറുമായ സ്റ്റീഫന്‍ മില്ലെറും ഹോ ലാന്‍ഡ് സെക്യൂരിറ്റ് ഒഫീഷ്യലുകളെ നിര്‍ബന്ധിച്ചിട്ടുണ്ട്. നാട് കടത്തല്‍ ഉത്തരവ് കാലഹരണപ്പെ്ട ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് നീക്കാനാണ് ട്രംപ് ഭരണകൂടം ഉത്തരവിട്ടിരിക്കുന്നത്.

Other News in this category4malayalees Recommends