വിക്ടോറിയ സ്‌റ്റേറ്റ് സബ്ക്ലാസ് 190, സബ്ക്ലാസ് 489 വിസകള്‍ക്കായി പുതിയ ഓണ്‍ലൈന്‍ സിസ്റ്റം ലോഞ്ച് ചെയ്യുന്നു; അപേക്ഷ ട്രാക്ക് ചെയ്യാനും വിവിധ ഡിവൈസുകളിലുപയോഗിക്കാനും സഹായിക്കുന്ന സിസ്റ്റം; ജൂലൈ 10നും 15നും ഇടയില്‍ അപേക്ഷകള്‍ ഫയല്‍ ചെയ്യാനാവില്ല

വിക്ടോറിയ സ്‌റ്റേറ്റ് സബ്ക്ലാസ് 190, സബ്ക്ലാസ് 489 വിസകള്‍ക്കായി പുതിയ ഓണ്‍ലൈന്‍ സിസ്റ്റം ലോഞ്ച് ചെയ്യുന്നു; അപേക്ഷ ട്രാക്ക് ചെയ്യാനും വിവിധ ഡിവൈസുകളിലുപയോഗിക്കാനും സഹായിക്കുന്ന സിസ്റ്റം;  ജൂലൈ 10നും 15നും ഇടയില്‍ അപേക്ഷകള്‍ ഫയല്‍ ചെയ്യാനാവില്ല

വിക്ടോറിയ സ്‌റ്റേറ്റ് അതിന്റെ സബ്ക്ലാസ് 190, സബ്ക്ലാസ് 489 വിസകളെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പ്രഖ്യാപിച്ചു. വിക്ടോറിയയുടെ സ്‌കില്‍ഡ് ആന്‍ഡ് ബിസിനസ് മൈഗ്രേഷന്‍ പ്രോഗ്രാമിനായി ഒരു പുതിയ ഓണ്‍ലൈന്‍ സിസ്റ്റം ലോഞ്ച് ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.പുതിയ ഓണ്‍ലൈന്‍ സിസ്റ്റത്തിലൂടെ അപേക്ഷകര്‍ക്ക് തങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാന്‍ സാധിക്കും. ഇതിലൂടെ തങ്ങളുടെ അക്കൗണ്ട് അവര്‍ക് മൊബൈല്‍, ലാപ് ടോപ്പ് തുടങ്ങിയ നിരവധി ഡിവൈസുകളിലൂടെ ആക്‌സസ് ചെയ്യാന്‍ സാധിക്കും.


ഈ വരുന്ന ജൂലൈ പത്തിന് വൈകുന്നേരം നാല് മണിക്കും ജൂലൈ 15നും ഇടയില്‍ അപേക്ഷകര്‍ക്ക് ഓണ്‍ലൈനിലൂടെ നോമിനേഷന്‍ അപേക്ഷകള്‍ ഫയല്‍ ചെയ്യാന്‍ സാധിക്കില്ല. ഈ ദിവസങ്ങളില്‍ ഒരു അക്കൗണ്ട് നേരത്തെയുളള അപേക്ഷകര്‍ക്ക് പോലും തങ്ങളുടെ അക്കൗണ്ട് കാണാന്‍ സാധിക്കില്ല. നിങ്ങള്‍ ഒരു ഡ്രാഫ്റ്റ് നോമിനേഷന്‍ സേവ് ചെയ്തിട്ടുണ്ടെങ്കില്‍ ഇത് മേല്‍പറഞ്ഞ ദിവസങ്ങള്‍ക്ക് മുമ്പ് സമര്‍പ്പിക്കണം. ഇല്ലെങ്കില്‍ ജൂലൈ 15ന് ശേഷം പുതിയ അപേക്ഷ സമര്‍പ്പിക്കേണ്ടി വരും.

വിക്ടോറിയ സ്‌റ്റേറ്റ്‌സ്‌പോണ്‍സര്‍ഷിപ്പിന് ആഗ്രഹിക്കുന്നവര്‍ ഈ പുതിയ വിവരം ശ്രദ്ധയില്‍ വ്ച് അതിനനുസരിച്ച് പ്രവര്‍ത്തിക്കണം. സബ്ക്ലാസ്190,സബ്ക്ലാസ് 489 വിസകളുടെയും കാര്യത്തില്‍ ഇത് ബാധകമാണ്. ഒരു സ്റ്റേറ്റ് നോമിനേഷനുള്ളവരുടെ ഓസ്‌ട്രേലിയന്‍ വിസക്കുള്ള അവസരമേറുന്ന അവസ്ഥയാണിന്നുള്ളത്. ചില ജോലികള്‍ സബ്ക്ലാസ് 190 അല്ലെങ്കില്‍ സബ്ക്ലാസ് 489 വിസകള്‍ക്ക് കീഴില്‍ മാത്രമേ ലഭിക്കുകയുള്ളുവെന്ന് പ്രത്യേകം ഓര്‍ക്കുക. ഇത്തരം ജോലികള്‍ക്ക് സ്‌റ്റേറ്റ് നോമിനേഷന്‍ നിര്‍ബന്ധമായും വേണമെന്നതും ഓര്‍ക്കുക.

Other News in this category



4malayalees Recommends