രാജു കാക്കനാട്ട് (67) നിര്യാതനായി

രാജു കാക്കനാട്ട് (67) നിര്യാതനായി
ചങ്ങനാശേരി: കല്ലൂപ്പാറ കാക്കനാട്ടില്‍ പരേതനായ കെ.എ. കുര്യന്റെ മകന്‍ രാജു (67) നിര്യാതനായി. പരേതന്‍ വെസ്റ്റ് ജര്‍മ്മനി സ്വിസ് ബാങ്ക് റിട്ട. ഉദ്യോഗസ്ഥനും, പത്തനംതിട്ട ടി.വി.എസ് മുന്‍ ഡീലറുമായിരുന്നു. സംസ്‌കാരം ജൂണ്‍ 20നു വ്യാഴാഴ്ച 1.30നു ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം ഉച്ചകഴിഞ്ഞ് 3 മണിക്ക് കടമാന്‍കുളം തിരുഹൃദയ മലങ്കര കത്തോലിക്കാ പള്ളിയില്‍.


മൂവാറ്റുപുഴ രൂപതാ മുന്‍ അധ്യക്ഷന്‍ ഡോ. ഏബ്രഹാം മാര്‍ ജൂലിയോസ്, ഫാ. കോശി കാക്കനാട്ട് കോര്‍എപ്പിസ്‌കോപ്പ, ആഴ്ചവട്ടം പത്രാധിപര്‍ ഡോ. ജോര്‍ജ് കാക്കനാട്ട്, സിസ്റ്റര്‍ ക്രിസ്റ്റീന എന്നിവര്‍ പിതൃസഹോദരമക്കളും, ഡോ. ഐസക്ക് പറപ്പള്ളില്‍ മാതൃസഹോദരപുത്രനുമാണ്.


ഭാര്യ: ലിസമ്മ കോതനല്ലൂര്‍ വാദ്ധ്യാനത്ത് കുടുംബാംഗമാണ്.

മക്കള്‍: ജൂലി, ജെന്‍സ്. മരുമക്കള്‍: ആന്റണ്‍ മാമ്പള്ളി (എറണാകുളം), ഡോ. അനിലാ ജോര്‍ജ് (ചങ്ങനാശേരി).


കൂടുതല്‍ വിവരങ്ങള്‍ക്ക്: 9496 722 024.


Other News in this category4malayalees Recommends