എസ്.എം.സി.സി ഉപന്യാസ രചനകള്‍ ക്ഷണിക്കുന്നു

എസ്.എം.സി.സി ഉപന്യാസ രചനകള്‍ ക്ഷണിക്കുന്നു
ചിക്കാഗോ: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. യുവജനങ്ങളിലെ അറിവും ആശയവും പ്രതിഫലിപ്പിക്കുന്നതിനും ക്രിയാത്മകതയും സര്‍ഗ്ഗശേഷിയും പ്രോത്സാഹിപ്പിക്കുന്നതിനുമായി എസ്.എം.സി.സി വര്‍ഷം തോറും നടത്തിവരുന്ന ഉപന്യാസ മത്സരത്തിന് രാജ്യവ്യാപകമായി വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.


മിഡില്‍ സ്‌കൂള്‍, ഹൈസ്‌കൂള്‍, കോളജ് എന്നീ മൂന്നു വിഭാഗങ്ങളായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. 1500 വാക്കുകളില്‍ കവിയാതെ ഇംഗ്ലീഷില്‍ എഴുതിയ രചനകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15 ആണ്. മത്സര വിഷയങ്ങളും നിബന്ധനകളും ഉള്‍പ്പടെയുള്ള വിശദാംശങ്ങള്‍ www.smccusa.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൃതികള്‍ അയയ്‌ക്കേണ്ട വിലാസം: www.smccessaycompetition@gmail.com


കൂടുതല്‍ വിവരങ്ങള്‍ക്ക്: സിജില്‍ പാലയ്ക്കലോടി (954 552 4350), മേഴ്‌സി കുര്യാക്കോസ് (773 865 2456), ജയിംസ് കുരീക്കാട്ടില്‍ (248 837 0402), ജോര്‍ജുകുട്ടി പുല്ലാപ്പള്ളി (562 650 3641).


ജോജോ കോട്ടൂര്‍ അറിയിച്ചതാണിത്.Other News in this category4malayalees Recommends