അഞ്ചുകോടി ചോദിച്ച് യുവതി ബിനോയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു ;വഴക്ക് പരിഹരിക്കാന്‍ മുംബൈയില്‍ ഒത്തുതീര്‍പ്പ് ശ്രമം നടത്തിയതായി സൂചന

അഞ്ചുകോടി ചോദിച്ച് യുവതി ബിനോയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു ;വഴക്ക് പരിഹരിക്കാന്‍ മുംബൈയില്‍ ഒത്തുതീര്‍പ്പ് ശ്രമം നടത്തിയതായി സൂചന
ബിനോയ് കോടിയേരിയ്‌ക്കെതിരെ ലൈംഗീക അപവാദ കേസില്‍ ബിനോയ് യുവതിയുമായി കഴിഞ്ഞ വര്‍ഷം മുംബൈയില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചതായി റിപ്പോര്‍ട്ട്. മകനും തനിക്കും ചിലവിന് നല്‍കണമെന്ന് ധാരണയായിരുന്നു. എന്നാല്‍ സാമ്പത്തിക സഹായം ബിനോയ് നിര്‍ത്തിയതോടെ യുവതി കേസുമായി മുന്നോട്ട് പോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബിനോയ്‌ക്കെതിരെ അഞ്ചു കോടി ആവശ്യപ്പെട്ട് യുവതി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

മുംബൈ മീരാ റോഡില്‍ താമസിക്കുന്ന യുവതിയും ബിനോയും തമ്മില്‍ തെറ്റിയതിന് പിന്നാലെ ഒത്തുതീര്‍പ്പ് ശ്രമം നടന്നിരുന്നു. അഞ്ചുകോടി നല്‍കണമെന്നായിരുന്നു ആവശ്യം. ഇതു നടപ്പാക്കാതെ വന്നതോടെ ഈ മാസം 13ന് വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിന് കേസ് കൊടുത്തു. വക്കീല്‍ നോട്ടീസില്‍ വിവാഹം കഴിച്ചു എന്നും പറയുന്നുണ്ട്. ബലാത്സംഗ പരാതിയില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കാണിച്ചിരിക്കുന്നത്.

ബിനോയ്‌ക്കെതിരായ കേസുമായി മുന്നോട്ട് പോകാനാണ് പോലീസ് തീരുമാനം. ഹാജരായില്ലെങ്കില്‍ സമന്‍സ് അയക്കും. കേസ് നിയമപരമായി നേരിടുമെന്ന് ബിനോയ് വ്യക്തമാക്കി.

Other News in this category4malayalees Recommends