ബിഹാറിലെ കുട്ടികളുടെ മസ്തിഷ്‌ക ജ്വരവും മരണങ്ങളും ; ലിച്ചിപ്പഴം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഒഡീഷ സര്‍ക്കാര്‍

ബിഹാറിലെ കുട്ടികളുടെ മസ്തിഷ്‌ക ജ്വരവും മരണങ്ങളും ; ലിച്ചിപ്പഴം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഒഡീഷ സര്‍ക്കാര്‍
മസ്തിഷ്‌ക ജ്വരം ബാധിച്ച് ബിഹാറിലെ നൂറിലേറെ കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ ലിച്ചിപഴം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഒരുങ്ങി ഒഡീഷ സര്‍ക്കാര്‍. വിപണിയില്‍ ലഭിക്കുന്ന ലിച്ചിപഴത്തില്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനീകരമാകുന്ന എന്തെങ്കിലുമുണ്ടോ എന്നറിയാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.

ബിഹാറില്‍ കുട്ടികളുടെ മരണം ലിച്ചിപഴം കഴിച്ചതിനാലാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പരിശോധന നടത്താന്‍ ഒഡീഷ ആരോഗ്യമന്ത്രി ഉത്തരവിടുകയായിരുന്നു. ബിഹാറിലെ മുസാഫര്‍പൂരില്‍ നൂറോളം കുട്ടികളാണ് മസ്തിഷ്‌ക ജ്വരവും ജപ്പാന്‍ ജ്വരവും ബാധിച്ച് മരിക്കുന്നത്. സര്‍ക്കാരിനെതിരെ വന്‍വിമര്‍ശനമാണ് ഉയരുന്നത്.

Other News in this category4malayalees Recommends