ഓരോ ദിവസവും ഞാന്‍ വേദനയോടെയാണ് തള്ളി നീക്കുന്നത് ; കാരണം വെളിപ്പെടുത്തുന്നില്ലെന്ന് എച്ച് ഡി കുമാരസ്വാമി

ഓരോ ദിവസവും ഞാന്‍ വേദനയോടെയാണ് തള്ളി നീക്കുന്നത് ; കാരണം വെളിപ്പെടുത്തുന്നില്ലെന്ന് എച്ച് ഡി കുമാരസ്വാമി
കര്‍ണാടകയില്‍ ജെ.ഡി.യു കോണ്‍ഗ്രസ് സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ തുടരവെ ഓരോ ദിവസവും താന്‍ ഏറെ വേദനയോടെയാണ് തള്ളിനീക്കുന്നതെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരിക്കെ അതിന്റെ കാരണം തനിക്ക് വെളിപ്പെടുത്താനാവില്ലെന്നും കുമാരസ്വാമി പറഞ്ഞു.

' എന്റെ വേദനയെ കുറിച്ച് നിങ്ങളോട് പറയുന്നില്ല. കാരണം ഞാന്‍ ഒരു മുഖ്യമന്ത്രികൂടിയാണ്. ഓരോ ദിവസവും ഈ വേദന സഹിച്ചാണ് മുന്നോട്ടുപോകുന്നത്. അത് ഞാന്‍ പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ആര് പരിഹരിക്കും' കോണ്‍ഗ്രസ്‌ജെ.ഡി.എസ് സഖ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു കുമാരസ്വാമിയുടെ മറുപടി.

സര്‍ക്കാര്‍ നന്നായി തന്നെ മുന്നോട്ടു പോകണം. ഉദ്യോഗസ്ഥരില്‍ എനിക്ക് പൂര്‍ണവിശ്വാസമുണ്ട്. അതുകൊണ്ട് സര്‍ക്കാരും സുരക്ഷിതമായിരിക്കും. ഇതെല്ലാമാണ് എന്റെ ഉത്തരവാദിത്തങ്ങള്‍ കുമാരസ്വാമി പറഞ്ഞു.

സര്‍ക്കാരിനെ വീഴ്ത്താന്‍ ഓപ്പറേഷന്‍ താമര ശ്രമങ്ങളുമായി ബി.ജെ.പി ഇപ്പോഴും സജീവമാണെന്ന് കുമാരസ്വാമി പറഞ്ഞിരുന്നു. കൂറുമാറാനായി ദള്‍ എം.എല്‍.എയ്ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നായിരുന്നു കുമാരസ്വാമി ആരോപിക്കുന്നത്.

Other News in this category4malayalees Recommends