പാഞ്ചാലിമേട്ടിലെ കുരിശ് നീക്കണമെന്നാവശ്യപ്പെട്ട് ഹൈന്ദവ സംഘടനകള്‍ പ്രതിഷേധത്തില്‍ ; പാഞ്ചാലിമേട് കൈയ്യേറി കുരിശ് സ്ഥാപിച്ചെന്ന് ആരോപണം

പാഞ്ചാലിമേട്ടിലെ കുരിശ് നീക്കണമെന്നാവശ്യപ്പെട്ട് ഹൈന്ദവ സംഘടനകള്‍ പ്രതിഷേധത്തില്‍ ; പാഞ്ചാലിമേട് കൈയ്യേറി കുരിശ് സ്ഥാപിച്ചെന്ന് ആരോപണം

പാഞ്ചാലിമേട്ടിലെ കുരിശ് സംബന്ധിച്ച് പ്രതിഷേധം കടുപ്പിക്കാനുള്ള നീക്കവുമായി ഹൈന്ദവസംഘടനകള്‍. കുരിശ് നീക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹിന്ദുസംഘടനകള്‍ നടത്തുന്ന സമര പരിപാടികള്‍ക്ക് തുടക്കമിടാന്‍ രാവിലെ പതിനൊന്നുമണിയോടെ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയും സ്ഥലത്തെത്തും. ശബരിമല പൊന്നമ്പലമേടിന്റെ ഭാഗമായ പാഞ്ചാലിമേട് കൈയ്യേറി കുരിശ് സ്ഥാപിച്ചെന്നാണ് ആരോപണം.


അതേസമയം, ശബരിമല ക്ഷേത്രത്തോളം പഴക്കുള്ളതാണ് പാഞ്ചാലിമേട്ടിലെ കുരിശുമല കയറ്റത്തിനെന്നാണ് കണയങ്കവയല്‍ സെന്റ് മേരീസ് പള്ളി ഭാരവാഹികളുടെ വാദം.

അതേസമയം, റവന്യൂ ഭൂമി കൈയേറിയതാണെങ്കിലും കുരിശുകള്‍ക്കും ക്ഷേത്രങ്ങള്‍ക്കുമെതിരെ പെട്ടെന്ന് നടപടി സാധ്യമാകില്ലെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. വിശ്വാസത്തെ സംബന്ധിച്ച പ്രശ്‌നമായതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ പ്രശ്‌നപരിഹാരമുമണ്ടാകണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ പീഢാനുഭവ കാലത്ത് സ്ഥാപിച്ച താത്കാലിക മരക്കുരിക്കുരിശുകള്‍ നീക്കം ചെയ്തിരുന്നെങ്കിലും വര്‍ഷങ്ങളായി ഇവിടെയുള്ള 14 കോണ്‍ക്രീറ്റ് കുരിശുകള്‍ നീക്കിയിട്ടില്ല.

Other News in this category4malayalees Recommends