ഒറ്റ പ്രസവത്തില്‍ 17 കുട്ടികള്‍ ; ആ ചിത്രത്തിലെ സത്യം ഇതാണ്

ഒറ്റ പ്രസവത്തില്‍ 17 കുട്ടികള്‍ ; ആ ചിത്രത്തിലെ സത്യം ഇതാണ്
ഒറ്റ പ്രസവത്തില്‍ 17 കുട്ടികള്‍ക്ക് ജന്മം നല്‍കിയ സ്ത്രീയെന്ന പേരില്‍ ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ആ പതിനേഴ് കുട്ടികളുടേതെന്ന പേരിലും ചിത്രം പ്രചരിച്ചിരുന്നു. നിരവധി ഷെയറും ലഭിച്ചു.

ആക്ഷേപഹാസ്യ ഫേക്ക് ന്യൂസ് വെബ് സൈറ്റായ വേള്‍ഡ് ന്യൂസ് ഡെയ്‌ലി റിപ്പോര്‍ട്ടില്‍ വന്ന ഫിക്ഷന്‍ സ്റ്റോറിയാണിത്. മേയ് 30 ന് റിച്ചാര്‍ഡ് കാമറിന്റയെന്നയാളാണ് പോസ്റ്റ് ഷെയര്‍ ചെയ്തത്. ഫീച്ചര്‍ ഫിക്ഷനാണെന്ന കാര്യം വെബ്‌സൈറ്റിലും പറയുന്നുണ്ട്. എന്നാല്‍ ഈ കാര്യം വ്യക്തമാക്കാതെ പലരും വാര്‍ത്ത ഷെയര്‍ ചെയ്തു.

ചിത്രത്തില്‍ കാണുന്ന സ്ത്രീയുടെ ചിത്രം മോര്‍ഫ് ചെയ്തതാണ്. 17 കുട്ടികളുടെ കൂടെയിരിക്കുന്ന ചിത്രവും പഴക്കമുള്ളതാണ്. ചിത്രത്തില്‍ കുട്ടികള്‍ക്കൊപ്പം ഉള്ളത് അമേരിക്കന്‍ ഗൈനക്കോളജിസ്റ്റ് റോബര്‍ട്ട് എം ബിറ്ററാണ് .

Other News in this category4malayalees Recommends