14 കാരിയുടെ മുറിയുടെ മേല്‍ക്കൂരയില്‍ ദിവസങ്ങളോളം ഒളിച്ചുകഴിഞ്ഞു ; യുവാവ് ഒടുവില്‍ പോലീസ് പിടിയിലായി

14 കാരിയുടെ മുറിയുടെ മേല്‍ക്കൂരയില്‍ ദിവസങ്ങളോളം ഒളിച്ചുകഴിഞ്ഞു ; യുവാവ് ഒടുവില്‍ പോലീസ് പിടിയിലായി
14 കാരിയായ കാമുകിയുടെ മുറിയുടെ മേല്‍ക്കൂരയില്‍ ഒളിച്ചുതാമസിച്ചിരുന്ന യുവാവ് പിടിയിലായി. ടെന്നിസിയിലെ മൗണ്ട് ജൂലിയറ്റിലാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അമ്മ വീടിനുള്ളില്‍ ആരോ കയറുന്നത് കണ്ട് ശബ്ദമുണ്ടാക്കി. ഉടനെ യുവാവ് മകളുടെ മുറിയില്‍ പ്രവേശിച്ചു വാതിലടച്ചു. പിന്നീട് കണ്ടെത്താനായില്ല. പോലീസില്‍ വിവരം അറിയിച്ചതോടെ നടത്തിയ പരിശോധനയിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് പെണ്‍കുട്ടി കിടന്നിരുന്ന മുറിയുടെ മച്ചിലേക്കുള്ള ഗോവണിയില്‍ പരിശോധന നടത്തിയപ്പോഴാണ് 18 കാരനായ മാത്യു സി കാസ്‌ട്രോ പിടിയിലായത്. ബലം പ്രയോഗിച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. കേസെടുക്കുകയും ചെയ്തു. ഈ കേസില്‍ കോടതിയില്‍ ബുധനാഴ്ച ഹാജരാകാനിരിക്കേ വീണ്ടും യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് പിടികൂടി. അയല്‍വാസികള്‍ സംശയം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തിയാണ് പിടികൂടിയത്.

വീട്ടില്‍ ആരും ഇല്ലാതിരിക്കുന്ന സമയം അകത്ത് കയറി മേല്‍ക്കൂരയില്‍ ഒളിച്ചിരിക്കുകയും രാത്രിയില്‍ 14 കാരിയുടെ മുറിയില്‍ പ്രവേശിക്കുകയുമായിരുന്നു രീതി. ദിവസങ്ങളോളം ഇയാള്‍ മേല്‍ക്കൂരയില്‍ കഴിഞ്ഞതായി പോലീസ് പറയുന്നു.

Other News in this category4malayalees Recommends