പിതൃ ദിനത്തില്‍ മകള്‍ നല്‍കിയ സമ്മാനം കണ്ട് കണ്ണു നിറഞ്ഞ് അച്ഛന്‍

പിതൃ ദിനത്തില്‍ മകള്‍ നല്‍കിയ സമ്മാനം കണ്ട് കണ്ണു നിറഞ്ഞ് അച്ഛന്‍
പിതൃ ദിനത്തില്‍ മകള്‍ നല്‍കിയ സമ്മാനം കണ്ട് കണ്ണു നിറഞ്ഞ് ഒരച്ഛന്‍. ഫ്‌ളോറിഡ സ്വദേശി അനഡേല്‍മോ അപോന്റിന് മകള്‍ കസേന്ദ്ര നാപിയര്‍ നല്‍കിയത് ഒരു പാവയെയാണ്. സാധാരണ പാവയല്ല, അച്ഛനെ സന്തോഷം കൊണ്ട് കരയിപ്പിച്ച പാവ.

വര്‍ണ കടലാസില്‍ പൊതിഞ്ഞ് മകള്‍ അച്ഛന് പാവ സമ്മാനമായി നല്‍കി. തുറന്നുകഴിഞ്ഞപ്പോള്‍ പാവയില്‍ അമര്‍ത്തിയപ്പോള്‍ മകളുടെ ശബ്ദം.

ആദ്യ അമര്‍ത്തലില്‍ ഹാപ്പി ഫാദേഴ്‌സ് ഡേ എന്ന ആശംസ. രണ്ടാമത് അമര്‍ത്തിയപ്പോള്‍ അച്ഛനറിയാമോ ഒരു കുഞ്ഞുണ്ടാകാന്‍ പോകുന്നു എന്ന സന്തോഷ വാര്‍ത്ത. ഇതു കേട്ട് കണ്ണു നിറഞ്ഞ് പാവക്കുട്ടിയെ കെട്ടിപിടിച്ച് കരയുന്ന ദൃശ്യം വൈറലായിരിക്കുകയാണ്.

Other News in this category4malayalees Recommends