ഖലീല്‍ ജിബ്രാന്റെതെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്തത് ടാഗോറിന്റെ വരികള്‍ ; ഇമ്രാന് ട്വിറ്ററില്‍ പറ്റിയ അബദ്ധം ട്രോളര്‍മാര്‍ ആഘോഷമാക്കുന്നു

ഖലീല്‍ ജിബ്രാന്റെതെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്തത് ടാഗോറിന്റെ വരികള്‍ ; ഇമ്രാന് ട്വിറ്ററില്‍ പറ്റിയ അബദ്ധം ട്രോളര്‍മാര്‍ ആഘോഷമാക്കുന്നു
ലബനീസ് അമേരിക്കന്‍ കവി ഖലീല്‍ ജിബ്രാന്റെ വാക്കുകളെന്ന് പറഞ്ഞ് രബീന്ദ്രനാഥ ടാഗോറിന്റെ കവിത ശകലങ്ങള്‍ ട്വീറ്റ് ചെയ്ത് ഇമ്രാന്‍ഖാന്‍ കുടുങ്ങി. പാക് പ്രധാനമന്ത്രിയുടെ ലോക വിവരത്തെ പരിഹസിച്ച് ട്വിറ്ററില്‍ ട്രോളുകള്‍ നിറയുകയാണ്.

ഖലീല്‍ ജിബ്രാന്റെ വാക്കുകള്‍ അതിന്റെ പൂര്‍ണമായ അര്‍ത്ഥത്തില്‍ മനസിലാക്കുന്നവര്‍ ജീവിതത്തില്‍ സംതൃപ്തി കണ്ടെത്തുന്നു എന്ന് കുറിച്ചാണ് ടാഗോറിന്റെ ജീവിതം എന്ന പ്രശസ്ത കവിതയിലെ വരികള്‍ ഇമ്രാന്‍ഖാന്‍ ട്വീറ്റ് ചെയ്തത്.

ആരോ എഡിറ്റ് ചെയ്ത ഇമേജാണ് ഇമ്രാന്‍ഖാന്‍ അബദ്ധത്തില്‍ ട്വീറ്റ് ചെയ്തത്. പരിഹാസം നിറഞ്ഞിട്ടും ഇമ്രാന്‍ ട്വീറ്റ് പിന്‍വലിച്ചിട്ടില്ല. നിരവധി ഉപദേശങ്ങളും കളിയാക്കലും ഇതിന് താഴെ കമന്റായി നിറയുകയാണ് .

Other News in this category4malayalees Recommends