അനുഷ്‌കയെത്തി ; പരിശീലനത്തിനിടയിലും ലണ്ടനില്‍ കറങ്ങി കൊഹ്ലി

അനുഷ്‌കയെത്തി ; പരിശീലനത്തിനിടയിലും ലണ്ടനില്‍ കറങ്ങി കൊഹ്ലി
ഒടുവില്‍ വിരാട് കൊഹ്ലിയെ കാണാന്‍ ഭാര്യ അനുഷ്‌കയെത്തി. ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ അനുഷ്‌കയ്‌ക്കൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തി.

ഇരുവരും ചേര്‍ന്ന് ലണ്ടനിലെ ഓള്‍ഡ് ബോണ്ട് സ്ട്രീറ്റിലൂടെ നടക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായി. ശനിയാഴ്ച റോസ്ബൗള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കാന്‍ അനുഷ്‌കയും ഉണ്ടായേക്കും.

15 ദവസമാണ് ഭാര്യമാര്‍ക്ക് താരങ്ങള്‍ക്കൊപ്പം കഴിയാന്‍ അനുമതി.

Other News in this category



4malayalees Recommends