കാനഡയിലേക്ക് കൂടുതല്‍ കുടിയേറ്റക്കാരെ എക്കണോമിക് ഇമിഗ്രന്റുകളായി സ്വീകരിക്കണമെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍; ഇവിടേക്ക് താല്‍പര്യത്തോടെ എത്തുന്നവര്‍ക്ക് കാനഡ കൂടുതല്‍ പിന്തുണയേകണമെന്ന് അഹമ്മദ് ഹുസൈന്‍; കുടിയേറ്റം വര്‍ധിപ്പിക്കുമെന്നും മന്ത്രി

കാനഡയിലേക്ക് കൂടുതല്‍ കുടിയേറ്റക്കാരെ എക്കണോമിക് ഇമിഗ്രന്റുകളായി സ്വീകരിക്കണമെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍;  ഇവിടേക്ക് താല്‍പര്യത്തോടെ എത്തുന്നവര്‍ക്ക് കാനഡ കൂടുതല്‍ പിന്തുണയേകണമെന്ന് അഹമ്മദ് ഹുസൈന്‍; കുടിയേറ്റം വര്‍ധിപ്പിക്കുമെന്നും മന്ത്രി

കാനഡയിലേക്ക് കൂടുതല്‍ കുടിയേറ്റക്കാരെ എക്കണോമിക് ഇമിഗ്രന്റുകളായി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കാനഡയിലെ ഇമിഗ്രേഷന്‍ , റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് മിനിസ്റ്ററായ അഹമ്മദ് ഹുസൈന്‍ രംഗത്തെത്തി.ഇന്ന് സ്വീകരിക്കുന്നതിനേക്കാള്‍ എക്കണോമിക് ഇമിഗ്രന്റുകളെ കാനഡ സ്വീകരിക്കേണ്ടിയിരിക്കുന്നുവെന്നും ഇവരില്‍ കൂടുതല്‍ പേരും എക്കണോമിക് ഇമിഗ്രേഷന്‍ പ്രോഗ്രാമുകളിലൂടെ ഇവിടെയെത്തേണ്ടിയിരിക്കുന്നുവെന്നുമാണ് അദ്ദേഹം നിര്‍ദേശിച്ചിരിക്കുന്നത്.


വ്യാഴാഴ്ച വേള്‍ഡ് റെഫ്യൂജീ ഡേയോട് അനുബന്ധിച്ചുള്ള ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.ലോകത്തിലെ എല്ലാ അഭയാര്‍ത്ഥികളെയും കാനഡയില്‍ സെറ്റില്‍ ചെയ്യിപ്പിക്കാനാവില്ലെങ്കിലും കഴിയാവുന്നിടത്തോളം പേരെ ഇവിടേക്ക് വരാന്‍ അനുവദിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ലോകമാകമാനമുള്ള മൊത്തം അഭയാര്‍ത്ഥികളുടെ എണ്ണം 26 മില്യണടുത്താണെന്നാണ് ഈ ആഴ്ച പുറത്ത് വന്ന യുഎന്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.

എന്നാല്‍ താല്‍പര്യത്തോടെ കാനഡയിലെത്തിച്ചേരുന്നവര്‍ക്ക് കാനഡ ഇന്ന് ചെയ്യുന്നതിലും അധികം പിന്തുണ നല്‍കേണ്ടിയിരിക്കുന്നുവെന്നും ഹുസൈന്‍ ആവശ്യപ്പെടുന്നു.ഇതിനാല്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള ഇമിഗ്രേഷന്‍ സിസ്റ്റത്തിലെ ലെവല്‍ വര്‍ധിപ്പിക്കുന്നത് കാനഡ തുടരേണ്ടിയിരിക്കുന്നുവെന്നും ഹുസൈന്‍ ആവശ്യപ്പെടുന്നു.ഇതിനാല്‍ ഇവിടേക്ക് വരുന്ന അഭയാര്‍ത്ഥികളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിപ്പിക്കുന്നതിനെയാണ് താന്‍ പിന്തുണക്കുന്നതെന്നും അതിനായി ശ്രമിക്കുമെന്നും ഹുസൈന്‍ വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends