യുഎസിലേക്ക് മെക്‌സിക്കോ അതിര്‍ത്തി കടന്ന് ആഫ്രിക്കന്‍ അസൈലം സീക്കര്‍മാരുടെ പ്രവാഹം വര്‍ധിച്ചു; കൂടുതല്‍ പേര്‍ ഡിആര്‍സിയില്‍ നിന്നും അന്‍ഗോളയില്‍ നിന്നും; പ്രവണത പെരുകിയത് അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയുള്ള നടപടി കര്‍ക്കശമാക്കാനൊരുങ്ങുമ്പോള്‍

യുഎസിലേക്ക് മെക്‌സിക്കോ അതിര്‍ത്തി കടന്ന് ആഫ്രിക്കന്‍ അസൈലം സീക്കര്‍മാരുടെ പ്രവാഹം വര്‍ധിച്ചു; കൂടുതല്‍ പേര്‍ ഡിആര്‍സിയില്‍ നിന്നും അന്‍ഗോളയില്‍ നിന്നും; പ്രവണത പെരുകിയത് അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയുള്ള നടപടി കര്‍ക്കശമാക്കാനൊരുങ്ങുമ്പോള്‍
ആഫ്രിക്കന്‍ അസൈലം സീക്കര്‍മാരുടെ പ്രവാഹം ശക്തമായതിനാല്‍ യുഎസിലേക്കുള്ള കുടിയേറ്റത്തില്‍ വന്‍ വര്‍ധനവുണ്ടായിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.മെക്‌സിക്കോ അതിര്‍ത്തി കടന്ന് ഇത്തരത്തില്‍ ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ യുഎസിലേക്ക് പ്രവഹിക്കുന്നതില്‍ പരിധി വിട്ട് വര്‍ധനവുണ്ടായത് എന്ത് കൊണ്ടാണെന്ന് യുഎസ് ഇമിഗ്രേഷന്‍ ഏജന്റുമാര്‍ കണ്ടെത്താന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്.ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, അന്‍ഗോള എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് നിലവില്‍ അമേരിക്കയിലേക്ക് കൂടുതലായി എത്തിക്കൊണ്ടിരിക്കുന്നത്.

ഇത്തരത്തില്‍ കഴിഞ്ഞ ആഴ്ച ഇവിടെയെത്തിയവരെയെല്ലാം പോര്‍ട്ട്‌ലാന്‍ഡിലേക്കാണ് അയച്ചിരിക്കുന്നത്. ഇവരുടെ യുഎസിലെ അസൈലം കേസുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് വരെ ഇവര്‍ ഇവിടെ തങ്ങിയേക്കും.സതേണ്‍ യുഎസിലെത്തിയവരോട് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെയുള്ളതും നോര്‍ത്ത് ഈസ്റ്റ് സ്‌റ്റേറ്റ് ഓഫ് മൈനെയിലുള്ളതുമായ പുതിയ അറൈവല്‍സ് സെന്ററിലേക്ക് പോകാനും അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.

യുഎസിലെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയുള്ള നടപടികള്‍ ട്രംപ് ഭരണകൂടം ശക്തമാക്കിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഇത്തരത്തില്‍ നിയന്ത്രണമില്ലാത്ത വിധത്തില്‍ അഭയാര്‍ത്ഥി പ്രവാഹമുണ്ടായിരിക്കുന്നത്.കുടിയേറ്റ ദ്രോഹനടപടികള്‍ വരും മാസങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനായി ട്രംപ് ഭരണകൂടം പദ്ധതിയൊരുക്കുന്നുവെന്ന റിപ്പോര്‍ട്ട് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പുറത്ത് വന്നിരുന്നത്. ഇത് പ്രകാരംയുഎസ് ഇമിഗ്രേഷന്‍ ഏജന്റുമാര്‍ നിയമവിരുദ്ധ കുടിയേറ്റക്കാരെ അടുത്ത ആഴ്ച മുതല്‍ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ടായിരുന്നു. മാസങ്ങളായി ഇതിനായി പദ്ധതികള്‍ തയ്യാറാക്കിത്തുടങ്ങിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

പുതിയ നീക്കം അനുസരിച്ച് അനധികൃത കുടിയേറ്റക്കാരുടെ മാതാപിതാക്കളെയും കുട്ടികളെയും യുഎസിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്യുന്നതായിരിക്കും. യുഎസിലേക്ക് നിയമവിരുദ്ധരായി എത്തിച്ചേര്‍ന്നിരിക്കുന്ന മില്യണ്‍ കണക്കിന് കുടിയേറ്റക്കാര്‍ക്കെതിരായ നടപടി യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് അഥവാ ഐസിഇ സ്വീകരിക്കാന്‍ പോകുന്നുവെന്നാണ്. ഇവരെ എത്രയും വേഗത്തില്‍ നീക്കം ചെയ്യുന്നതിനുള്ള ത്വരിത പ്രവര്‍ത്തനമാണ് നടപ്പിലാക്കാന്‍ പോകുന്നതെന്നും ട്രംപ് വെളിപ്പെടുത്തിയിരുന്നു.

Other News in this category



4malayalees Recommends