പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് ജൂണ്‍ 20ലെ ഡ്രോയിലൂടെ എക്‌സ്പ്രസ് എന്‍ട്രി കാറ്റഗറികളിലെ 113 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷനുകള്‍ അയച്ചു; ലേബര്‍ ഇംപാക്ട്, ബിസിനസ് ഇംപാക്ട് ഇമിഗ്രേഷന്‍ കാറ്റഗറികളിലുള്ളവര്‍ക്ക് മുന്‍ഗണന

പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് ജൂണ്‍ 20ലെ ഡ്രോയിലൂടെ എക്‌സ്പ്രസ് എന്‍ട്രി കാറ്റഗറികളിലെ 113 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷനുകള്‍ അയച്ചു; ലേബര്‍ ഇംപാക്ട്, ബിസിനസ് ഇംപാക്ട് ഇമിഗ്രേഷന്‍ കാറ്റഗറികളിലുള്ളവര്‍ക്ക് മുന്‍ഗണന
പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് അഥവാ പിഇഐ അതിന്റെ എക്‌സ്പ്രസ് എന്‍ട്രി കാറ്റഗറികളിലെ 113 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷനുകള്‍ അയച്ചു. ലേബര്‍ ഇംപാക്ട്, ബിസിനസ് ഇംപാക്ട് ഇമിഗ്രേഷന്‍ കാറ്റഗറികളിലുള്ളവര്‍ക്കാണ് ജൂണ്‍ 20ന് നടന്ന പുതിയ ഡ്രോയിലൂടെ ഇന്‍വിറ്റേഷനുകള്‍ അയച്ചിരിക്കുന്നത്. പ്രവിശ്യയിലെ തൊഴില്‍ മാര്‍ക്കറ്റിന്റെ ആവശ്യങ്ങളോട് പൊരുത്തപ്പെടുന്ന ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിഇഐ മാസത്തില്‍ ഇന്‍വിറ്റേഷന്‍ റൗണ്ടുകള്‍ നടത്തി ഇന്‍വിറ്റേഷനുകള്‍ അയക്കാറുണ്ട്.

മേല്‍ സൂചിപ്പിച്ച രണ്ട് കാറ്റഗറികളിലൂടെ ഇന്‍വിറ്റേഷനുകള്‍ ലഭിച്ചവര്‍ക്ക് കനേഡിയന്‍ പിആറിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി അപേക്ഷിക്കാവുന്നതാണ്.ജൂണ്‍ 20ന് നടന്നിരിക്കുന്ന ഡ്രോകളില്‍ ഭൂരിഭാഗം ഇന്‍വിറ്റേഷനുകളും അയച്ചിരിക്കുന്നത് ഈ രണ്ട് കാറ്റഗറികളിലും പെട്ടവര്‍ക്കാണ്. പിഇഐയുടെ എക്‌സ്പ്രസ് എന്‍ട്രി സ്ട്രീ ഫെഡറല്‍ എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റവുമായി ബന്ധപ്പെട്ടാണ് നിലകൊള്ളുന്നത്. സ്‌കില്‍ഡ് ഫോറിന്‍ തൊഴിലാളികളെ കാനഡക്ക് ലഭിക്കുന്നതിനുള്ള പ്രധാനപ്പെട്ട ഉറവിടമാണ് എക്‌സ്പ്രസ് എന്‍ട്രി.

പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ ലഭിക്കുന്ന എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ റാങ്കിംഗ് സ്‌കോറിലേക്ക് 600 പോയിന്റുകള്‍ അധികമായി ലഭിക്കും. ഇതിലൂടെ കനേഡിയന്‍ പിആറിനായി അവര്‍ക്ക് ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്നുള്ള ഇന്‍വിറ്റേഷന്‍ ടു അപ്ലൈ ലഭിക്കുന്നതിനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യും. ഏതെങ്കിലും കാറ്റഗറിയില്‍ പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ ലഭിക്കുന്നതിനുള്ള ആദ്യ പടിയായി ഒരു എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് പിഇഐയുടെ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമിലേക്ക് നടത്തേണ്ടതുണ്ട്.

Other News in this category



4malayalees Recommends