ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമായി ഷമി

ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമായി ഷമി
അവസാന നിമിഷം വരെ ആവേശം നിറഞ്ഞതായിരുന്നു ഇന്ത്യ അഫ്ഗാന്‍ മത്സരം. അവസാന ഓവറില്‍ അഫ്ഗാന്റെ മൂന്ന് വിക്കറ്റും വീഴ്ത്തിയ മുഹമ്മദ് ഷമി തന്നെയാണ് ഈ മത്സരത്തിലെ പ്രധാനതാരം. 2019 ലോകകപ്പിലെ ആദ്യ ഹാട്രിക്കും ഈ 29 കാരന്‍ സ്വന്തമാക്കി.

50ാം ഓവര്‍ വരെ ബാറ്റ് ചെയ്ത മുഹമ്മദ് നബി ഇന്ത്യക്ക് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. എന്നാല്‍ നബിയെ അവസാന ഓവറിലെ മൂന്നാം പന്തില്‍ ഷമി മടക്കി അയച്ചു. പിന്നീട് അടുത്തടുത്ത പന്തുകളില്‍ അഫ്താബ് ആലമിന്റെയും മുജീബുര്‍ റഹ്മാന്റെയും വിക്കറ്റുകള്‍ പിഴുതു. ഇന്ത്യയെ വിറപ്പിച്ച ശേഷം പതിനൊന്ന് റണ്‍സുകള്‍ക്കാണ് അഫ്ഗാന്‍ തോറ്റത്.

ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യ രണ്ടാം തവണയാണ് ഹാട്രിക് നേട്ടം കൈവരിക്കുന്നത്. 1987 ല്‍ ന്യൂസിലന്‍ഡിനെതിരെ ഹാട്രിക് നേടിയ ചേതന്‍ ശര്‍മയാണ് ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യന്‍ താരം.

Other News in this category



4malayalees Recommends