ഇന്ത്യയുടെ ചെറിയ സ്‌കോര്‍ ആയിരുന്നിട്ടും കൊഹ്ലിയുടെ മുഖത്ത് ആശങ്കയുണ്ടായില്ല ; അഭിനന്ദിച്ച് സച്ചിന്‍

ഇന്ത്യയുടെ ചെറിയ സ്‌കോര്‍ ആയിരുന്നിട്ടും കൊഹ്ലിയുടെ മുഖത്ത് ആശങ്കയുണ്ടായില്ല ; അഭിനന്ദിച്ച് സച്ചിന്‍
ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയെ പ്രശംസിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇന്ത്യയുടേത് ചെറിയ സ്‌കോര്‍ ആയിരുന്നിട്ടും മത്സരത്തിലെ ഒരു ഘട്ടത്തില്‍ പോലും കൊഹ്ലിയുടെ മുഖത്ത് ആശങ്കയുണ്ടായിരുന്നില്ലെന്നും ഇത് ടീമിനുള്ള പ്രോത്സാഹനമായെന്നും സച്ചിന#് പറഞ്ഞു. അഫ്ഗാനിസ്ഥാനെതിരെ 63 പന്തില്‍ 67 റണ്‍സെടുത്ത കൊഹ്ലിയാണ് ഇന്ത്യയ്ക്ക് പോരാടാനുള്ള സ്‌കോര്‍ നല്‍കിയത്.

മികച്ച ക്യാപ്റ്റനാണ് കൊഹ്ലി. റണ്‍ നല്‍കാതെ പന്തെറിഞ്ഞാല്‍ അഫ്ഗാനിസ്ഥാന്‍ പ്രതിരോധത്തിലാകുമെന്ന് കൊഹ്ലിയ്ക്ക് അറിയാമായിരുന്നു. കൃത്യമായ ബോളിങ് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ക്യാപ്റ്റന് കഴിഞ്ഞു, സച്ചിന്‍ പറഞ്ഞു.

2003ലെ ലോകകപ്പില്‍ ഹോളണ്ടിന് എതിരായ മത്സരത്തിന് സമാനമായിരുന്നു ഈ കളിയെന്നും സച്ചിന്‍ പറഞ്ഞു.

Other News in this category



4malayalees Recommends