കാനഡയലെ ഒന്റാറിയോവിലെ ലണ്ടനില്‍ 12 പേരെ അറസ്റ്റ് ചെയ്തു; ഒരു ഫോണ്‍കോളിനെ തുടര്‍ന്ന് പൊക്കിയ ഇവരെ കസ്റ്റഡിയിലെടുത്ത് സിബിഎസ്എയ്ക്ക് കൈമാറി; എല്ലാവര്‍ക്കും ഇമിഗ്രേഷന്‍ വാറന്റുകള്‍ നല്‍കി; കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വരും

കാനഡയലെ ഒന്റാറിയോവിലെ ലണ്ടനില്‍ 12 പേരെ അറസ്റ്റ് ചെയ്തു; ഒരു ഫോണ്‍കോളിനെ തുടര്‍ന്ന് പൊക്കിയ ഇവരെ കസ്റ്റഡിയിലെടുത്ത് സിബിഎസ്എയ്ക്ക് കൈമാറി; എല്ലാവര്‍ക്കും ഇമിഗ്രേഷന്‍ വാറന്റുകള്‍ നല്‍കി; കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വരും
കാനഡയലെ ഒന്റാറിയോവിലെ ലണ്ടനില്‍ 12 പേരെ അറസ്റ്റ് ചെയ്തുവെന്ന് റിപ്പോര്‍ട്ട്.ഇവര്‍ക്ക് മേല്‍ വിവിധ കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തിട്ടുണ്ട്.എല്ലാവരെയും കസ്റ്റയിഡിലെടുക്കുകയും കേസ് കനേഡിയന്‍ ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്കെല്ലാം ഇമിഗ്രേഷന്‍ വാറന്റുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രത്യേക സംഭവത്തിന്റെ പേരിലല്ല ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് സൂചനയുണ്ടെങ്കിലും എന്താണ് കാരണമെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

സഹായം അഭ്യര്‍ത്ഥിച്ച്‌കൊണ്ട് ലണ്ടനിലെ ഒരു റെസിഡന്‍ഷ്യല്‍ ഏരിയയില്‍ നിന്നും ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്നായിരുന്നു പോലീസ് ഇതിനോട് പ്രതികരിച്ച് ഇവരെ പൊക്കിയിരിക്കുന്നതെന്നാണ് പോലീസ് വിശദീകരിച്ചിരിക്കുന്നത്.ശനിയാഴ്ച വൈകുന്നേരം നഗരത്തിന്റെ വടക്കേ അറ്റത്ത് നിന്നായിരുന്നു ഇത്തരത്തിലുള്ള ഒരു ഫോണ്‍ കോള്‍ എത്തിയിരുന്നത്. ഇവിടെ നിരവധി പേര്‍ക്ക് ഇമിഗ്രേഷന്‍ വാറന്റുകള്‍ നല്‍കേണ്ടതായിട്ടുണ്ടെന്നാണ് പ്രാഥമിക റൗണ്ട് അന്വേഷണത്തിന് ശേഷം ഒരു പ്രസ്താവനയിലൂടെ ഓഫീസര്‍മാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

12 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന കാര്യം ഒരു ഫോണ്‍ ഇന്റര്‍വ്യൂവിലൂടെ ലണ്ടന്‍ പോലീസ് വക്താവായ കോണ്‍സ്റ്റബിള്‍ അന്തോണി മാക് കെല്‍വേ സ്ഥിരീകരിച്ചിട്ടുണ്ട്.എന്നാല്‍ ഈ അറസ്റ്റിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടുമില്ല.ഇതുമായി ബന്ധപ്പെട്ട് ഒരു ഇന്റര്‍വ്യൂവിന് വഴങ്ങാന്‍ സിബിഎസ് തയ്യാറായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ഇനി പുറപ്പെടുവിക്കുന്ന പ്രസ്താവനയിലൂടെ വെളിപ്പെടുത്തുമെന്നും സിബിഎസ്എ ഉറപ്പേകുന്നു.

Other News in this category



4malayalees Recommends