ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനം ജൂണ്‍ 28ന് ന്യൂയോര്‍ക്കില്‍

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനം ജൂണ്‍ 28ന് ന്യൂയോര്‍ക്കില്‍

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം ജൂണ്‍ 28ന് മുന്‍ രാജ്യസഭാ വൈസ് ചെയര്‍മാന്‍ പ്രൊഫ. പി.ജെ. കുര്യന്‍ നിര്‍വഹിക്കുന്നതാണ്.



അതോടൊപ്പം കേരളത്തില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയ അപൂര്‍വ്വവും അസാധാരണവുമായ വിജയവും ആഘോഷിക്കുന്നു. ജൂണ്‍ 28ന് വെള്ളിയാഴ്ച വൈകുന്നേരം 6.30ന് ജാര്‍സിസ് റെസ്റ്റോറന്റ് 271 11 യൂണിയന്‍ ടണ്‍പ്പെക്ക്, ന്യൂഹൈഡ് പാര്‍ക്കില്‍ വച്ചു നടക്കുന്ന ആഘോഷവേളയിലേക്ക് ഏവരേയും ക്ഷണിച്ചുകൊള്ളുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് ഏബ്രഹാം (917 544 4137), ലീല മാരേട്ട് (646 539 8443), യു.എ. നസീര്‍ (516 225 1502), ജയചന്ദ്രന്‍ (631 455 0323).


Other News in this category



4malayalees Recommends