തിളക്കമാര്‍ന്ന വിജയവുമായി ഫിലിപ്പ് പാറയില്‍

തിളക്കമാര്‍ന്ന വിജയവുമായി ഫിലിപ്പ് പാറയില്‍
മയാമി: പാംബീച്ച് കൗണ്ടി സ്‌കൂള്‍ ഡിസ്ട്രിക്ടിലെ പ്രശസ്തമായ സണ്‍കോസ്റ്റ് ഹൈസ്‌കൂളില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കോടുകൂടി ഫിലിപ്പ് പാറയില്‍ വാലിഡിക്‌ടോറിയനായി.


പഠനത്തില്‍ മാത്രമല്ല, പാഠ്യേതര വിഷയങ്ങളിലും പ്രതിഭ തെളിയിച്ച ഈ മിടുക്കനെ തേടി ഒട്ടനവധി സ്‌കോളര്‍ഷിപ്പുകളും അവാര്‍ഡുകളും എത്തിയിട്ടുണ്ട്.


സ്‌കൂളിലെ സ്പാനിഷ് ഹോണര്‍ സൊസൈറ്റി പ്രസിഡന്റും, നാഷണല്‍ ഹോണര്‍ സൊസൈറ്റിയുടെ ട്രഷററായും, മൂ ആല്‍ഫാ തീറ്റാ ക്ലബിലൂടെയും തന്റെ നേതൃത്വ വാസന തെളിയിച്ചു. ഇദ്ദേഹം സണ്‍കോറ്റ് റൈറ്റിംഗ് ലാബിലെ മികച്ച ട്യൂട്ടറായി മാത്‌സ്, ഫിസിക്‌സ്, ഗ്രാമര്‍ എന്നീ വിഷയങ്ങളില്‍ പഠനത്തിന് പിന്നോക്കം നിന്നിരുന്ന സഹപാഠികള്‍ക്ക് പഠന വിഷയങ്ങള്‍ പറഞ്ഞുകൊടുത്ത് സഹായം ചെയ്യുവാന്‍ സമയം കണ്ടെത്തി മാതൃകയാകാനും ഈ മിടുക്കന് കഴിഞ്ഞു.


അമേരിക്കയിലെ പ്രശസ്തമായ നിരവധി യൂണിവേഴ്‌സിറ്റികളില്‍ നിന്നും അഡ്മിഷന്‍ ലഭിച്ചെങ്കിലും ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയുടെ ഏഴു വര്‍ഷത്തെ ബി.എ.എം.ഡി പ്രോഗ്രാമില്‍ ചേര്‍ന്ന് ഓര്‍ത്തോപീഡിക് ഡോക്ടറാകുവാനാണ് ഈ കൊച്ചുമിടുക്കന്‍ ആഗ്രഹിക്കുന്നത്.


പാംബീച്ചിലെ വെല്ലിംഗ്ടണ്‍ നഗരത്തില്‍ താമസിക്കുന്ന പാലാ കൊഴുവനാല്‍ പാറയില്‍ മാത്യു (സുനില്‍) ബിസിനസ് ക്രിസ്റ്റി എം. പാറയില്‍ (ഫാര്‍മസിസ്റ്റ്) ദമ്പതികളുടെ പുത്രനാണ്.

ജോയി കുറ്റിയാനി അറിയിച്ചതാണിത്.



Other News in this category



4malayalees Recommends