റവ. ഡോ. പി.ജി വര്‍ഗീസ് ഫിലാഡല്‍ഫിയയില്‍ ശുശ്രൂഷിക്കുന്നു

റവ. ഡോ. പി.ജി വര്‍ഗീസ് ഫിലാഡല്‍ഫിയയില്‍ ശുശ്രൂഷിക്കുന്നു
വിശ്വാസത്തിന്റെ അപ്പസ്‌തോലനും അറുപതില്‍പ്പരം അനുഗ്രഹീത ഗ്രന്ഥങ്ങള്‍ ക്രൈസ്തവ ലോകത്തിനു സംഭാവന ചെയ്തിട്ടുള്ളതും, കഴിഞ്ഞ നാല്‍പ്പതില്‍പ്പരം വര്‍ഷങ്ങളായി സുവിശേഷത്തിന്റെ സദ്‌വാര്‍ത്ത കുടുംബമായി വിവിധ വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പ്രഘോഷിക്കുകയും ചെയ്യുന്ന റവ.ഡോ. പി.ജി വര്‍ഗീസും, സിസ്റ്റര്‍ ലില്ലി വര്‍ഗീസും ഈ ആഴ്ച (ജൂണ്‍ 29,30) ശനി, ഞായര്‍ ദിവസങ്ങളില്‍ ഫിലാഡല്‍ഫിയയില്‍ ദൈവ വചനം ശുശ്രൂഷിക്കുകയും, രോഗികള്‍, വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍ എന്നിവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.


അമേരിക്കയിലെ അതിവേഗം വളരുന്ന സഭകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതും, ഫിലാഡല്‍ഫിയിയലെ അനുഗ്രഹീത സഭകളില്‍ ഒന്നായ Philadelphia Revival Church, 2680 Huntingdon Pike, Huntingdon Valley, PA 79006 ല്‍ ജൂണ്‍ 29 ശനിയാഴ്ച വൈകിട്ട് 6.30നും, ജൂണ്‍ 30 ഞായര്‍ രാവിലെ 10.30നുമാണ് ദൈവ വചന പ്രഘോഷണം നടക്കുന്നത്.


ഫിലാഡല്‍ഫിയ ചര്‍ച്ചിന്റെ അനുഗ്രഹീത ക്വയര്‍ പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പിനു നേതൃത്വം നല്‍കും.


കേരളത്തിലെ ഏറ്റവും വലിയ സഭകളുടെ ശുശ്രൂഷകനും, ലോകമെമ്പാടും ദൈവം അതിശക്തമായി ഉപയോഗിക്കുന്നതുമായ തോമസുകുട്ടി ബ്രദര്‍ (ഹെവന്‍ലി ഫീസ്റ്റ് കോട്ടയം), ബ്രദര്‍ ഡാമിയന്‍ & സിസ്റ്റര്‍ ക്ഷമാ ഡാമിയന്‍ (ബ്ലസിംഗ് സെന്റര്‍ കൊച്ചി), പാസ്റ്റര്‍ എം.എ വര്‍ഗീസ് (ബാംഗ്ലൂര്‍), പ്രൊഫെറ്റ് സാമച്ചന്‍ (പുനലൂര്‍) (ട്രാവന്‍ കൊച്ചി), പാസ്റ്റര്‍ സാം കുമരകം, റെയ്‌സണ്‍ തോമസ് (കൊല്ലം), പാസ്റ്റര്‍ അനിസണ്‍ (കാനഡ) തുടങ്ങിയവര്‍ ഫിലഡല്‍ഫിയ റിവൈവല്‍ ചര്‍ച്ചില്‍ ശുശ്രൂഷിച്ചിട്ടുണ്ട്.


ഡോ. പി.ജി വര്‍ഗീസിനേയും ലില്ലി വര്‍ഗീസിനേയും നേരില്‍ കാണുന്നതിനും ദൈവ വചനം ശ്രവിക്കുന്നതിനുമുള്ള ഈ അസുലഭ അവസരത്തിലേക്ക് ജാതി മത സഭാ വ്യത്യാസമെന്യേ ഏവര്‍ക്കും സ്വാഗതം.


കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ജോര്‍ജ് സാമുവേല്‍ (267 265 3275), ബ്രദര്‍ ചെറിയാന്‍ (267 334 0782) www.prconline.org

Other News in this category



4malayalees Recommends