ഇന്ത്യ മനപൂര്‍വ്വം തോറ്റു കൊടുക്കും ; പാക്‌സിതാന്‍ സെമിയിലെത്താതിരിക്കാന്‍ വേണ്ടി !!

ഇന്ത്യ മനപൂര്‍വ്വം തോറ്റു കൊടുക്കും ; പാക്‌സിതാന്‍ സെമിയിലെത്താതിരിക്കാന്‍ വേണ്ടി !!
ഇന്ത്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി പാക് മുന്‍താരം ബാസിത് അലി. പാകിസ്താന് സെമിഫൈനലില്‍ ഇടം കിട്ടാതിരിക്കാന്‍ ഇന്ത്യ ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകള്‍ക്കെതിരായ മത്സരം തോറ്റുകൊടുക്കുമെന്ന് ബാസ്ത് അലി. സ്വകാര്യ ചാനലിലാണ് ഇങ്ങനെ ആരോപിച്ചത്.

1992 ലെ ലോകകപ്പ് ചാമ്പ്യന്‍മാരായ പാകിസ്താന്‍ ഈ ലോകകപ്പില്‍ കിരീടം നേടാനുള്ള സാധ്യതയുണ്ടോ എന്നായിരുന്നു ചര്‍ച്ച. ഇന്ത്യ ആകെ അഞ്ച് മത്സരമാണ് കളിച്ചത്. പാകിസ്താന്‍ സെമി ഫൈനലിന് യോഗ്യത നേടരുതെന്നാണ് ഇന്ത്യയുടെ ആഗ്രഹം. ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങള്‍ ഇംഗ്ലണ്ട്, ബംഗ്ലാദേശ് , ശ്രീലങ്ക ടീമുകള്‍ക്കെതിരെയാണ്. അവര്‍ അഫ്ഗാനിസ്ഥാനെതിരെ കളിച്ച രീതി നമ്മള്‍ കണ്ടതാണ്, ബാസിത് പറയുന്നു.

ഇന്ത്യ മനപൂര്‍വം തോല്‍ക്കുകയാണെന്ന് ആളുകള്‍ പറയില്ല. പഴുതടച്ചാകും ഇന്ത്യ തോല്‍ക്കുക. അവസരങ്ങളുടെ കളിയല്ല ക്രിക്കറ്റ്. 92ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലന്‍ഡ് പാകിസ്താനോട് മനപൂര്‍വ്വം തോറ്റതാണ്. ഇമ്രാന്‍ ഖാനും സമ്മതിക്കുന്ന കാര്യമാണിത്. അന്ന് അവരുടെ നാട്ടില്‍ സെമി ഫൈനല്‍ കളിക്കാനായിരുന്നു ന്യൂസിലന്‍ഡ് തോറ്റത്.

Other News in this category



4malayalees Recommends