യുഎസില്‍ മലയാളി യുവതി വെള്ളച്ചാട്ടത്തില്‍ മുങ്ങി മരിച്ചു ; ജന്മദിനം ആഘോഷിക്കാന്‍ മൂന്നു കൂട്ടുകാര്‍ക്കൊപ്പം പോയപ്പോള്‍ അപകടം ; യുഎസ് മലയാളികള്‍ ഞെട്ടലില്‍

യുഎസില്‍ മലയാളി യുവതി വെള്ളച്ചാട്ടത്തില്‍ മുങ്ങി മരിച്ചു ; ജന്മദിനം ആഘോഷിക്കാന്‍ മൂന്നു കൂട്ടുകാര്‍ക്കൊപ്പം പോയപ്പോള്‍ അപകടം ; യുഎസ് മലയാളികള്‍ ഞെട്ടലില്‍
ഒക്ലഹോമ ടര്‍ണര്‍ഫോള്‍സില്‍ മലയാളി യുവതി മുങ്ങിമരിച്ചു. ജന്മദിനം ആഘോഷിക്കുന്നതിനായി മൂന്നു കൂട്ടുകാരികല്‍ക്കൊപ്പം ടര്‍ണര്‍ ഫോള്‍സില്‍ എത്തിയ ജെസ്ലിന്‍ ജോസാണ് (27) മുങ്ങി മരിച്ചത്. ഡാലസില്‍ നിന്നാണ് ഇവര്‍ ടര്‍ണര്‍ ഫോള്‍സ് സന്ദര്‍ശിക്കാന്‍ വന്നത്.

അടിയൊഴുക്കുണ്ടായിരുന്ന ഭാഗത്താണ് ഇവര്‍ നീന്തിയത്. ഒഴുക്കില്‍പ്പെട്ട മൂന്നുപേരെ രക്ഷിക്കാനായെങ്കിലും ജെസ്ലിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന് പോലീസ് ചീഫ് പറഞ്ഞു. സമീപത്തുള്ളവരാണ് മൂന്നു പേരെ രക്ഷിച്ചത്. പ്രധാന പൂള്‍ അടച്ച് നടത്തിയ തിരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

ഡാലസില്‍ താമസിക്കുന്ന ജോസ് ലൈലാമ്മ ദമ്പതികളുടെ മകളാണ് ജെസ്ലിന്‍. ഈ അടുത്ത് വിവാഹിതയായ ജെസ്ലിന്‍ ഭര്‍ത്താവിനെ കൊണ്ടുവരാനുള്ള ശ്രമത്തിനിടെയാണ് അപകടം.

Other News in this category4malayalees Recommends