ബോഡി ഗാര്‍ഡുമായുള്ള അടുപ്പത്തില്‍ ദുബായ് ഭരണാധികാരിയ്ക്ക് സംശയം ; ഹയ രാജകുമാരി നാടുവിട്ടത് ജീവന്‍ നഷ്ടമാകുമെന്ന് ഭയന്നിട്ട്

ബോഡി ഗാര്‍ഡുമായുള്ള അടുപ്പത്തില്‍ ദുബായ് ഭരണാധികാരിയ്ക്ക് സംശയം ; ഹയ രാജകുമാരി നാടുവിട്ടത് ജീവന്‍ നഷ്ടമാകുമെന്ന് ഭയന്നിട്ട്
ലണ്ടനിലേക്ക് നാടുവിട്ട ഹയ ബിന്‍ത് ഹുസൈന്‍ (45) രാജകുമാരിക്ക് ബ്രിട്ടീഷ് ബോഡി ഗാര്‍ഡുമായി അടുപ്പമുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. വ്യാഴാഴ്ചയാണ് സ്ഥിരീകരണം ഉണ്ടായത്. കുടുംബത്തിന് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്ന ബ്രിട്ടീഷ് സുരക്ഷാ ഉദ്യോഗസ്ഥനുമായുള്ള ഹയയുടെ ബന്ധം ദുബായ് ഭരണാധികാരിയും ഭര്‍ത്താവുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (69) സംശയിച്ചിരുന്നതായാണ് സൂചന. ഹയ രാജകുമാരിയുമായി കടുത്ത നിയമപോരാട്ടമാണ് അല്‍ മക്തൂം ലണ്ടന്‍ ഹൈക്കോടതിയില്‍ നടക്കുന്നത്. 31 മില്ല്യണ്‍ പൗണ്ട് (271 കോടി രൂപ) യുമായാണ് ഹയ ലണ്ടനിലേക്ക് നാടുവിട്ടത്. അല്‍ മക്തൂമിന്റെ ആറാം ഭാര്യയാണ് ഹയ.തന്റെ ജീവനില്‍ ഭയന്നാണ് ഹയ നാടുവിട്ടതെന്ന് സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. 'വഞ്ചകി നിന്റെ കള്ളങ്ങള്‍ പുറത്തുവന്നു' എന്നു തുടങ്ങുന്ന കവിത അല്‍ മക്തൂം കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഹയയുടെ പേര് കവിതയില്‍ പരാമര്‍ശിച്ചിരുന്നില്ല.

സുരക്ഷാ ഉദ്യോഗസ്ഥന് വിലയേറിയ സമ്മാനങ്ങള്‍ നല്‍കിയത് കുടുംബാംഗങ്ങളില്‍നിന്നും ഹയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നതിന് കാരണമായി. നാടുവിട്ട ഭാര്യ ജീവിച്ചാലും മരിച്ചാലും തനിക്ക് ഒന്നുമില്ലെന്ന് അല്‍ മക്തൂം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ജോര്‍ദ്ദാന്‍ രാജാവിന്റെ അര്‍ദ്ധ സഹോദരിയാണ് ഹയ ബിന്‍ത് ഹുസൈന്‍. ഹയ ജര്‍മ്മനിയില്‍ രാഷ്ട്രീയ അഭയം തേടിയതായാണ് വിവരം. തുടര്‍ന്ന് ലണ്ടനില്‍ ഒഴിവില്‍ പോകുകയാണെന്നുമാണ് റിപ്പോര്‍ട്ട്. 11 കാരിയായ മകള്‍ ജമീല, ഏഴുവയസുകാരനായ മകന്‍ സയീദ് എന്നിവരും ഹയക്കൊപ്പമുണ്ട്. അല്‍ മക്തൂമില്‍നിന്നും വിവാഹം വേര്‍പെടുത്തണമെന്ന ആവശ്യം ഹയ ഉന്നയിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്.

Other News in this category4malayalees Recommends