ഇന്ത്യ പോയിന്റ് നിലയില്‍ ഒന്നാമത് ; സെമിയില്‍ എതിരാളി ന്യൂസിലന്‍ഡ്

ഇന്ത്യ പോയിന്റ് നിലയില്‍ ഒന്നാമത് ; സെമിയില്‍ എതിരാളി ന്യൂസിലന്‍ഡ്
ലോകകപ്പില്‍ ഇന്ന് നടന്ന അവസാന ലീഗ് മത്സരത്തില്‍ ഓസ്‌ട്രേലിയയെ ദക്ഷിണാഫ്രിക്ക 10 റണ്‍സിന് പരാജയപ്പെടുത്തിയതോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഇതോടെ ഇന്ത്യ സെമിയില്‍ ന്യൂസിലന്‍ഡിനെ നേരിടും. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും.ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 325 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് 49.5 ഓവറില്‍ 315 റണ്‍സില്‍ പുറത്തായി. ഓസീസിനായി വാര്‍ണറും ക്യാരിയും മാത്രമാണ് തിളങ്ങിയത്. ആരോണ്‍ ഫിഞ്ച്(3), സ്റ്റീവ് സ്മിത്ത്(7), മാര്‍ക്കസ് സ്റ്റോയിനിസ് (22), ഗ്ലെന്‍ മാക്‌സ്‌വെല്‍ (12), പാറ്റ് കമ്മിന്‍സ്(9), സ്റ്റാര്‍ക്ക് 16, ഖവാജ (18) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോര്‍.സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറും അലക്‌സ് ക്യാരിയും ഓസ്‌ട്രേലിയയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നെങ്കിലും വാര്‍ണറും (122 ) ക്യാരിയും ( 85)? പുറത്തായതോടെ ഓസീസ് പോരാട്ടം അവസാനിച്ചു.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നായകന്‍ ഫാഫ് ഡുപ്ലസിയുടെ സെഞ്ചുറിയുടെ കരുത്തിലാണ് (100) 50 ഓവറില്‍ ആറ് വിക്കറ്റിന് 325 റണ്‍സെടുത്തു ഡികോക്ക് 52 റണ്‍സ് നേടി. ഓസ്‌ട്രേലിയക്കായി സ്റ്റാര്‍ക്കും ലിയോണും രണ്ട് വിക്കറ്റ് വീതവും കമ്മിന്‍സും ബെഹ്‌റെന്‍ഡോര്‍ഫും ഓരോ വിക്കറ്റും വീഴ്ത്തി.

Other News in this category



4malayalees Recommends