കോണ്‍ഗ്രസ് ഭരണത്തില്‍ ഉള്ളിടത്തോളം ബലാത്സംഗം തടയാനാവില്ല ; വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

കോണ്‍ഗ്രസ് ഭരണത്തില്‍ ഉള്ളിടത്തോളം ബലാത്സംഗം തടയാനാവില്ല ; വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ
കോണ്‍ഗ്രസിനെതിരെ വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ. കോണ്‍ഗ്രസ് ഭരണത്തിലുള്ളിടത്തോളം ബലാത്സംഗം തടയാനാവില്ലെന്നാണ് ബിജെപി എംഎല്‍എ കാളി ചരണ്‍ സറഫ്. ബിജെപി അംഗത്വ വിതരണം നടത്തുന്നതിനിടെയാണ് എംഎല്‍എയുടെ വിവാദ പ്രസ്താവന.

സംസ്ഥാനത്ത് ലൈംഗീക കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് അശോക് ഗെലോട്ട് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. സംസ്ഥാനത്തെ 87 ശതമാനം ലൈംഗീക അതിക്രമങ്ങളാണ് സ്ത്രീകള്‍ക്കെതിരെ രേഖപ്പെടുത്തിയത്. ഇത് അസ്വസ്ഥപ്പെടുത്തുന്നതാണെന്നും കോണ്‍ഗ്രസ് ഭരണത്തില്‍ ഉള്ളിടത്തോളം ബലാത്സംഗം തടയാനാവില്ലെന്നും എംഎല്‍എ പറഞ്ഞു.

ജൂലൈ മാസം രാജസ്ഥാനില്‍ ഏഴു വയസുകരി ബലാത്സംഗത്തിന് പിന്നാലെ കഴുത്തുഞെരിച്ച് കൊല്ലപ്പെട്ടിരുന്നു.

Other News in this category4malayalees Recommends