ക്യൂബെക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാമിലേക്കുള്ള ആദ്യത്തെ ഇന്‍വിറ്റേഷനുകള്‍ ഉടന്‍ ഇഷ്യൂ ചെയ്തു; ഡ്രോ നടന്നത് ജൂലൈ 4ന്; ക്ഷണം ലഭിക്കുന്നത് അരിമ പോര്‍ട്ടലിലൂടെ ഇഒഐ രജിസ്ട്രര്‍ ചെയ്തിരിക്കുന്നവര്‍ക്ക്

ക്യൂബെക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാമിലേക്കുള്ള ആദ്യത്തെ ഇന്‍വിറ്റേഷനുകള്‍ ഉടന്‍ ഇഷ്യൂ ചെയ്തു; ഡ്രോ നടന്നത് ജൂലൈ 4ന്; ക്ഷണം ലഭിക്കുന്നത് അരിമ പോര്‍ട്ടലിലൂടെ ഇഒഐ രജിസ്ട്രര്‍ ചെയ്തിരിക്കുന്നവര്‍ക്ക്
ക്യൂബെക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാമിലേക്കുള്ള ആദ്യത്തെ ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്യാനാരംഭിച്ചു.ജൂലൈ 4ന് നടന്ന ഡ്രോയിലൂടെയാണ് ഈ പ്രക്രിയ തുടങ്ങിയിരിക്കുന്നത്.ക്യൂബെക്കിലെ ഓണ്‍ലൈന്‍ അരിമ പോര്‍ട്ടലിലൂടെ എക്സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ രജിസ്ട്രര്‍ ചെയ്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഇത്തരത്തില്‍ ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്യുന്നതെന്ന് പ്രവിശ്യയിലെ ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ പറയുന്നു.ക്യൂബെക്കിലെ പ്രധാന സ്‌കില്‍ഡ് വര്‍ക്കര്‍ ഇമിഗ്രേഷന്‍ പ്രോഗ്രാമിലേക്ക് എക്സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് സ്വീകരിക്കുന്നതിനായും ഉദ്യോഗാര്‍ത്ഥികളുടെ ബാങ്കിനെ മാനേജ് ചെയ്യുന്നതിനുമായി കഴിഞ്ഞ വര്‍ഷമായിരുന്നു അരിമ പോര്‍ട്ടല്‍ ആരംഭിച്ചിരുന്നത്.

എക്സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് അഥവാ ഇഒഐ എന്നാല്‍ ഒരു അപേക്ഷയല്ല. മറിച്ച് ക്യൂബെക്ക് സെലക്ഷന്‍ സര്‍ട്ടിഫിക്കറ്റ് അഥവാ സര്‍ട്ടിഫിക്കറ്റ് ഡി സെലക്ഷന്‍ ഡു ക്യൂബെക്ക് (സിഎസ്‌ക്യു)പരിഗണിക്കുന്നത് പരിഗണിക്കുന്നുവെന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ക്യൂബെക്കിലെ ഇമിഗ്രേഷന്‍ മിനിസ്ട്രിയെ അറിയിക്കുന്നതിനുള്ള ഒരു വഴിയാണിത്. കഴിഞ്ഞ സെപ്റ്റംബറില്‍ അരിമ പോര്‍ട്ടല്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ ഏതാണ്ട ഒരു ലക്ഷത്തോളം എക്സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് ഫയല്‍ ചെയ്തിട്ടുണ്ട്.ഇതിന് മുമ്പ് പ്രവിശ്യയില്‍ ക്യൂബെക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാമിലേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നതിന് നിലനിന്നിരുന്ന ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ്ഡ് സമീപനത്തിന് പകരമായിട്ടാണ് ഇഒഐ അധിഷ്ഠിത ഓണ്‍ലൈന്‍ സിസ്റ്റം നിലവില്‍

നിലവില്‍ ക്യൂബെക്കിലെ ലേബര്‍ മാര്‍ക്കറ്റ് ആവശ്യങ്ങള്‍ക്ക് അനുസൃതമായി തൊഴിലാളികളെ ലഭിക്കുന്നില്ലെന്ന് ക്യൂബെക്ക് വ്യക്തമാക്കിയിരുന്നു.ഇഒഐ സിസ്റ്റത്തിന് കീഴില്‍ ഉദ്യോഗാര്‍ത്ഥികള്‍ അരിമ പോര്‍ട്ടലില്‍ ഒരു പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യുകയാണ് ചെയ്യേണ്ടത്. ഇത് പ്രകാരം ഉദ്യോഗാര്‍ത്ഥികളുടെ വയസ്, പരിശീലനം നേടിയ ഏരിയ, പ്രവര്‍ത്തി പരിചയം ഫ്രഞ്ചിലുള്ള അവഗാഹം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്‌കോര്‍ നല്‍കുന്നതായിരിക്കും.തങ്ങളുടെ സ്‌കോറുകളെ അടിസ്ഥാനമാക്കിയോ അല്ലെങ്കില്‍ ക്യൂബെക്കിലെ റീജിയണിലെ തൊഴിലാളി ക്ഷാമത്തിന് അനുസൃതമായോ ഉദ്യോഗാര്‍ത്ഥികളെ സിഎസ്‌ക്യൂവിന് അപേക്ഷിക്കുന്നതിനായി ഇന്‍വൈറ്റ് ചെയ്യുന്നതായിരിക്കും.

Other News in this category



4malayalees Recommends