സെമി ഫൈനലില്‍ നിന്ന് ഷമിയെ ഒഴിവാക്കിയ സംഭവം ചര്‍ച്ചയാകുന്നു

സെമി ഫൈനലില്‍ നിന്ന് ഷമിയെ ഒഴിവാക്കിയ സംഭവം ചര്‍ച്ചയാകുന്നു
ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് ടേക്കര്‍മാരില്‍ ഒരാളാണ് മുഹമ്മദ് ഷമി. ആദ്യ മത്സരത്തില്‍ ഹാട്രിക് നേടിയ ഷമി തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരമായിരുന്നു. സെമിഫൈനലില്‍ വളരെ അപ്രതീക്ഷിതമായാണ് ഷമി ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്.

ശ്രീലങ്കക്കെതിരെ ഇന്ത്യയുടെ അവസാന ലീഗ് മത്സരത്തില്‍ ഷമി കളിച്ചിരുന്നില്ല. പരിക്കില്‍ നിന്ന് മോചിതനായെത്തിയ ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ജസ്പ്രീത് ബുംറയുമാണ് കളിച്ചിരുന്നത്. എന്നാല്‍ സെമിയില്‍ ഷമി തിരിച്ചെത്തുമെന്ന് എല്ലാവരും കരുതിയിരുന്നു. സെമിക്കുള്ള ടീമിലും ഭുവനേശ്വര്‍ കുമാറിനെ തന്നെയാണ് ടീം മാനേജ്‌മെന്റ് പരിഗണിച്ചത്.

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ കളിച്ച മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് സെമിഫൈനല്‍ മത്സരം നടക്കുന്നത്. ഇവിടെ ഷമി അന്ന് നാല് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ളവര്‍ സെമിയില്‍ ഷമിയെ കളിപ്പിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ടീമില്‍ ഷമിയെ ഉള്‍പ്പെടുത്തതിനെതിരെ ട്വിറ്ററില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ഷമിയെ ഒഴിവാക്കിയത് അത്ഭുതപ്പെടുത്തിയെന്നാണ് പ്രതികരിച്ചത്.

കുല്‍ദീപിന് പകരക്കാരനായി ചാഹലിനെ എടുത്തത് മനസ്സിലാക്കാം. എന്നാല്‍ ഷമിയെ ഉള്‍പ്പെടുത്താതിരുന്നത് എന്ത് കൊണ്ടാണെന്ന് ആകാശ് ചോപ്ര ചോദിക്കുന്നു.

ന്യൂസിലന്റിനെതിരെ മികച്ച റെക്കോര്‍ഡുള്ള താരം കൂടിയാണ് ഷമി. ലോകകപ്പില്‍ നാല് മത്സരങ്ങളില്‍ നിന്ന് അദ്ദേഹം 14 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends