ഫ്ലോറിഡയില്‍ മുതിര്‍ന്നവരുടെ അകമ്പടിയില്ലാതെയെത്തിയ അഭയാര്‍ത്ഥിക്കുട്ടികള്‍ ക്യാമ്പില്‍ നരകയാതനയില്‍; ഇവിടുത്തെ ഫെസിലിറ്റിയില്‍ 2300ല്‍ അധികം കുട്ടികള്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ കഷ്ടപ്പെടുന്നു; പ്രതിഷേധവുമായി ക്യാമ്പയിനര്‍മാര്‍

ഫ്ലോറിഡയില്‍ മുതിര്‍ന്നവരുടെ അകമ്പടിയില്ലാതെയെത്തിയ അഭയാര്‍ത്ഥിക്കുട്ടികള്‍ ക്യാമ്പില്‍ നരകയാതനയില്‍; ഇവിടുത്തെ ഫെസിലിറ്റിയില്‍ 2300ല്‍ അധികം കുട്ടികള്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ കഷ്ടപ്പെടുന്നു; പ്രതിഷേധവുമായി ക്യാമ്പയിനര്‍മാര്‍

യുഎസില്‍ മുതിര്‍ന്നവരുടെ അകമ്പടിയില്ലാതെയെത്തുന്ന അഭയാര്‍ത്ഥിക്കുട്ടികളുടെ നരകയാതനകള്‍ തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഫ്ലോറിഡയിലെ ഹോംസ്റ്റെഡിലെ ഇത്തരമൊരു ക്യാമ്പിലെ അഭയാര്‍ത്ഥിക്കുട്ടികള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ഇതിനുള്ള പുതിയ ഉദാഹരണമായി എടുത്ത് കാട്ടപ്പെടുന്നു. ഇവിടുത്തെ ഫെസിലിറ്റിയില്‍ 2300ല്‍ അധികം കുട്ടികള്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ കഷ്ടപ്പെടുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി ക്യാമ്പയിനര്‍മാര്‍ മുന്നോട്ട് വന്നിട്ടുമുണ്ട്.


ഇവിടുത്തെ കുട്ടികളുടെ ദുരിതത്തില്‍ പ്രതിഷേധിച്ച് ഇതിന് മുമ്പ് തുടര്‍ച്ചയായി 142 ദിവസങ്ങളോളം ക്യാമ്പയിനര്‍മാര്‍ കടുത്ത പ്രതിഷേധവുമായി ഈ സെന്ററിന് മുന്നില്‍ തമ്പടിച്ചിരുന്നു. കുട്ടികളെ സ്വതന്ത്രരാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രീ ദി ചില്‍ഡ്രന്‍ എന്ന സൈന്‍ ബോര്‍ഡുകളുമായിട്ടായിരുന്നു നിരവധി പ്രതിഷേധക്കാര്‍ ലോമേക്കര്‍മാരെ സ്വീകരിക്കാന്‍ വരെ ഒരു ദിവസം എത്തിച്ചേര്‍ന്നിരുന്നു.

കുട്ടി അഭയാര്‍ത്ഥികളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്താനാണ് ലോമേയ്ക്കര്‍മാര്‍ തങ്ങളുടെ അധികാരങ്ങള്‍ ഉപയോഗിക്കുന്നതെന്നാണ് പ്രതിഷേധക്കാര്‍ ആരോപിച്ചത്. ഫ്ലോറിഡയിലെ ഈ ഫെസിലിറ്റിയില്‍ 2300ല്‍ അധികം ഇത്തരം കുട്ടികളുണ്ടെന്നാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് വെളിപ്പെടുത്തിയിരിക്കുന്നത്

തങ്ങള്‍ കോണികളും മറ്റുമുപയോഗിച്ച് കയറി അഭയാര്‍ത്ഥി കുട്ടികളെ അവര്‍ക്ക് പിന്തുണയേകാനെന്ന വണ്ണം ചിഹ്നങ്ങളും മറ്റും ഉയര്‍ത്തിക്കാണിച്ച് വരുന്നുവെന്നും പ്രതിഷേധക്കാര്‍ പറയുന്നു.അധികൃതര്‍ ഈ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കുന്നതിന് വേണ്ടിയാണ് തങ്ങള്‍ ഇത്തരം പ്രതിഷേധം അവിരാമം തുടരുന്നതെന്നും ഇവിടുത്തെ പ്രതിഷേധക്കാര്‍ അന്ന് വെളിപ്പെടുത്തിയിരുന്നു.

Other News in this category4malayalees Recommends