ഗോസിപ്പ് പരന്നതോടെ അനുപമ പരമേശ്വരനെ അണ്‍ഫോളോ ചെയ്ത് ബുമ്ര

ഗോസിപ്പ് പരന്നതോടെ അനുപമ പരമേശ്വരനെ അണ്‍ഫോളോ ചെയ്ത് ബുമ്ര
സിനിമാ താരം അനുപമ പരമേശ്വരനേയും ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയേയും പറ്റി ചില ഗോസിപ്പുകള്‍ ചര്‍ച്ചയായിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലെന്നായിരുന്നു വാര്‍ത്ത. ഇതിന് കാരണം ബുമ്ര ട്വിറ്ററില്‍ അനുപമയെ പിന്തുടരുന്നു എന്നത് കൊണ്ടാണ്.

25 പേരെ മാത്രം പിന്തുടരുന്ന ബുമ്രയുടെ ട്വിറ്റര്‍ ഫോളോ ലിസ്റ്റിലെ ഏക നടിയാണ് അനുപമ. തങ്ങള്‍ സുഹൃത്തുക്കളാണെന്ന് നടി വ്യക്തമാക്കിയിട്ടും ചര്‍ച്ചകള്‍ സജീവമായി. ഒടുവില്‍ ബുമ്ര അനുപമയെ അണ്‍ഫോളോ ചെയ്തിരിക്കുകയാണ്. ഇപ്പോള്‍ 24 പേര്‍ മാത്രമാണ് ബുമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്. ബുമ്രയെ പിന്തുടരുന്നത് 1.43 മില്യണ്‍ പേരുമാണ്.

Other News in this category4malayalees Recommends