രവി ശാസ്ത്രി ഇരിക്കുന്ന കസേരയ്ക്ക് താഴെ മദ്യക്കുപ്പിയോ ; പ്രചരിച്ച ചിത്രത്തിന് പിന്നിലെ സത്യം ഇതാണ്

രവി ശാസ്ത്രി ഇരിക്കുന്ന കസേരയ്ക്ക് താഴെ മദ്യക്കുപ്പിയോ ; പ്രചരിച്ച ചിത്രത്തിന് പിന്നിലെ സത്യം ഇതാണ്
ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള സെമിഫൈനല്‍ മഴ മൂലം നിര്‍ത്തിവച്ചപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രിയുടെ ഒരു ചിത്രം പ്രചരിക്കുകയും ചര്‍ച്ച ചെയ്യുകയുമായിരുന്നു ആരാധകര്‍. ജൂലൈ ആറിന് ബിസിസിഐ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തതാണ് ചിത്രം. ശ്രീലങ്കയ്‌ക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം തുടങ്ങുന്നതിന് മുമ്പ് ഇന്ത്യന്‍ ടീം ഒരുമിച്ച് നില്‍ക്കുന്ന ചിത്രമാണിത്.

ചിത്രത്തില്‍ മധ്യത്തിലിരിക്കുന്ന രവിശാസ്ത്രിയുടെ കസേരയ്ക്ക് താഴെ ഒരു മദ്യക്കുപ്പി ഇരിക്കുന്നത് കാണാം. ചിത്രം സൂം ചെയ്തു നോക്കൂ, ഇന്ത്യയുടെ വിജയ രഹസ്യം എല്ലാവര്‍ക്കും മനസിലാകും എന്നു പറഞ്ഞാണ് ചിത്രം പ്രചരിക്കുന്നത്. ഇതോടെ രവിശാസ്ത്രിയെ വിമര്‍ശിച്ച് പലരും രംഗത്തുവന്നു.

എന്നാല്‍ ആരോ ചെയ്ത ഫോട്ടോഷോപ്പ് എഡിറ്റിങ്ങാണിത്. കസേരയ്ക്ക് താഴെ മദ്യക്കുപ്പി കൂടി ചേര്‍ത്ത് ചിത്രം പ്രചരിപ്പിക്കുകയായിരുന്നു.

Other News in this category4malayalees Recommends